tag:blogger.com,1999:blog-7337149123635250418.post1846293193131112863..comments2022-05-12T20:03:47.653-07:00Comments on MALAYALAM BLOG: ഒരു ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത് ഘാടനം ചെയ്യപ്പെട്ടു.BIOTECH RENEWABLE ENERGYhttp://www.blogger.com/profile/05372639465613435080noreply@blogger.comBlogger1125tag:blogger.com,1999:blog-7337149123635250418.post-44499393768008437382011-11-10T22:35:19.723-08:002011-11-10T22:35:19.723-08:00എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍...എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവമാലിന്യ സംസ്കരണത്തിനായി മറ്റൊരു പ്ളാന്റുകൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച 250 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള പ്ളാന്റിന്റെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ്, 500 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള ഈ പുതിയ പ്ളാന്റിന്റെ പണി ഇപ്പോള്‍ രണ്ടാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നാമത്തെ മാലിന്യ സംസ്കരണപ്ളാന്റാണിത്.

തൃക്കാക്കര എം.എല്‍.എ. ശ്രീ. ബന്നിബഹനാന്‍ 2011 ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 10.30 മണിക്കു ഈ പ്ളാന്റ് ഉത്ഘാടനം ചെയ്തു. ഉത്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് ശ്രീ. പി.ഐ. മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ളാന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏകദേശം 16.80 ലക്ഷം രൂപ ചെലവായിട്ടുണ്ട്.

അത്യാധുനിക ജൈവ വാതക സാകേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഈ പ്ളാന്റില്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ പ്ളാന്റ് പൂര്‍ത്തീകരിക്കുന്നതിലൂടെ പ്രതിദിനം 500 കിലോഗ്രാം മാലിന്യങ്ങള്‍ പ്രകൃതിസൌഹൃദ രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം, 5 കെ.വി. വൈദ്യുതി ഉത്പാദിപ്പിക്കുവാനും സാധിക്കും. ഈ പ്ളാന്റില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 150 സി.എഫ്്. വിളക്കുകള്‍ കത്തിക്കുന്നതിന് പുറമേ മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ശുചിയായി സംരക്ഷിക്കുവാനും കഴിയും(This is the matter in the above blog)PHC Thiruvankulamhttps://www.blogger.com/profile/03406151768270175094noreply@blogger.com