യുദ്ധവും പെട്രോളിയവും: പരിസ്ഥിതിയും പാചകവാതകവും രക്ഷിക്കുന്നതിന്റെ മാർഗം

ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy, International Consultant – Biogas, Waste Management & Sustainable Development) ആധുനിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ പലതരം ദൂരന്തങ്ങളാണ് സമൂഹം നേരിടുന്നത്. ശത്രു രാജ്യങ്ങളുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ സാങ്കേതികതലത്തിലും സാമ്പത്തികതലത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേകിച്ച്, എണ്ണ കിണറുകൾക്ക് തീ പിടിച്ചപ്പോൾ അന്തരീക്ഷത്തിൽ പുറത്തേക്കുവിടപ്പെടുന്ന വിഷവാതകങ്ങൾ ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നു. അതേസമയം, ഈ ആക്രമണങ്ങൾ ലോകവ്യാപകമായി പെട്രോളിയം വില ഉയരുന്നതിനും ലഭ്യത കുറയുന്നതിനും വഴിവെയ്ക്കുന്നു. പെട്രോളിയത്തിന്റെ ലോപം – പ്രതിസന്ധിയുടെ തുടക്കം ഭൂമിയിൽ നിന്നും ഖനനം ചെയ്ത് ലഭ്യമാകുന്ന പ്രധാനമായ ഇന്ധന സ്രോതസ്സാണ് പെട്രോളിയം. പക്ഷേ, ഇത് ഒരു പരിമിതമായ പ്രകൃതിദത്ത സ്രോതസ്സായതിനാൽ ഓരോ ദിവസവും ഇതിന്റെ അളവ് കുറയുകയാണ്. ഗവേഷണങ്ങളിൽ നിന്നു വ്യക്തമായത് പ്രകാരം, അടുത്ത കുറച്ച് പതിറ്റാണ്ടുകൾക്കുള്ളിൽ ഈ സ്രോതസ്സുക...