Posts

Showing posts from August, 2009

പഴയകുന്നുമേല്‍ മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചു.

ബയോടെക്കിന്റെ സാങ്കേതിക സഹായത്താല്‍ പഴയ കുന്നുമ്മേല്‍ പബ്ലിക് മാര്‍കറ്റില്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് ബഹു. അഡ്വ. ശ്രീ. എ. സമ്പത്ത് എം.പി, ഉല്‍ഘാടനം ചെയ്തു. അഡ്വ. ശ്രീ. എന്‍ രാജന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബി.പി. മുരളി മുഖ്യ പ്രഭാഷണം നടത്തി. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ പ്ലാന്റില്‍ പ്രതിദിനം 250 കി.ഗ്രാം അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ സംസ്ക്കരിക്കുന്നതോടൊപ്പം ഇവിടുത്തെ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന അന്‍പതോളം സി.എഫ് ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. 3. കി.വി വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്പാദിപ്പിക്കുക. പ്ലാന്റിനോടനുബന്ധിച്ചുള്ള പ്രീ ഡൈജസ്റ്റര്‍, പ്രീ കണ്ടീഷണര്‍, ഗ്യാസ് ഫില്‍ട്ടര്‍, റീസയ്ക്ലിങ്ങ് പമ്പ് എന്നിവ പ്രവര്‍ത്തിക്കുവാനാവശ്യമായ വൈദ്യുതിയും പ്ലാന്റില്‍ നിന്നുതന്നെ ലഭ്യമാവുന്നു. മാലിന്യ സംസ്ക്കരണശേഷം പ്ലാന്റിനു പുറത്തു വരുന്ന ജലം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുനരുപയോഗം

അമ്പൂരി ഗ്രാമ പഞ്ചായത്തില്‍ ബയോടെക് വൈദ്യുതി ഉല്പാദന പ്ലാന്റ്

Image
തിരുവനന്തപുരത്തെ അമ്പൂരി ഗ്രാമപഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുവേണ്ടി അമ്പൂരി മാര്‍കറ്റ് പരിസരത്ത് അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ വേര്‍തിരിച്ച് സംസ്കരിക്കുന്നതിനായി അമ്പൂരി ഗ്രാമ പഞ്ചായത്ത് ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ ഖരമാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചു. പ്ലാന്റിന്റെ ഉല്‍ഘാടനം 2009 ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിറയക്കോട് വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസ്സിഡന്റ് ഡി.ജി. രത്നകുമാര്‍ നിര്‍വ്വഹിച്ചു. വൈദ്യുതി ഉല്പാദിപ്പിച്ച് മാലിന്യ സംസ്കരണത്തില്‍ സമ്പൂര്‍ണത കൈവരിക്കുകയാണ് അമ്പൂരി പഞ്ചായത്ത്. 8 ലക്ഷം രൂപ ചെലവാക്കിയാണ് ഈ പദ്ധതി നടപ്പാക്കിയത്. പ്രതിദിനം 250 കിലോ വരെ, അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം അമ്പൂരി മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 20 സി. എഫ് ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. വേഗത്തില്‍ ജീര്‍ണ്ണിക്കുന്ന മാലിന്യങ്ങളെ ബയോ മീതനൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംസ്കരിക്കുന്നത്. സംസ്കരിച്ച