ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉത് ഘാടനം ചെയ്തു. .

തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ മാലിന്യസംസ്കരണത്തിനായി ഒരു പ്ലാൻ്റ് കൂടി പ്രവര്‍ത്തന സജ്ജമായി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിൻ്റെ വിവിധ ജൈവോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിൻ്റെ സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തിയായിരിക്കുന്നത്. എന്‍. ജി. ഒ ക്വോര്‍ട്ടേഴ്സ് ഷോപ്പിംഗ് കോംപ്ളക്സിനു സമീപത്തായി നിര്‍മ്മിച്ചിരിക്കുന്ന ജൈവമാലിന്യസംസ്കരണ വൈദ്യുതി ഉത്പാദന പ്ലാ ൻ്റ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബയോടെക് നിര്‍മ്മിച്ചിരിക്കുന്നത്. 22-01-2011 ശനിയാഴ്ച രാവിലെ 10 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഐ. മുഹമ്മദാലി പ്ലാൻ്റി ൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് റിപ്പോറട്ട് അവതരിപ്പിച്ചു. 19 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്ലാ ൻ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രതിദിനം 300 കിലോഗ്രാം ജൈവമാലിന്യങ്ങളും, മലിനജലവും പരിസരമലിലീകരണം കൂടാതെ പ്രകൃതിക്കിണങ്ങിയരീതിയില്‍ സംസ്കരിക്കുന്നതോടോപ്പം 5 കെ. വി. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്ലാൻ്റി ൻ്റെ പ്രധാന സവിശേഷത...