ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി

ക്ലിഫ് ഹൗസില്‍ ജൈവ മാലിന്യ സംസ്കരണത്തിന് സ്ഥാപിച്ച ബയോടെക് പ്ലാൻ്റ് ഒക്ടോബര്‍ ന് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം 2 കിലോഗ്രാം ജൈവമാലിന്യങ്ങളും 20 മുതല്‍ 30 ലിറ്ററോളം മലിനജലവും സംസ്കരിച്ച് പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് ബയോടെക് പ്ലാൻ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജൈവവാതക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി മാലിന്യം സംസ്കരിക്കുന്നതിലൂടെ പ്രതിദിനം 2 കിലോഗ്രാം എല്‍.പി.ജി. ക്ക് തുല്യമായ അളവിലുള്ള 2 ഘനമീറ്റര്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റില്‍ നിന്നും, ലിറ്ററോളം ദ്രവ ജൈവവളവും ലഭിക്കുന്നു. ഇത് ക്ലിഫ് ഹൗസിലെ പച്ചക്കറി കൃഷിതോട്ടത്തില്‍ ജൈവവളമായി ഉപയോഗിക്കാന്‍ കഴിയും. പാചക വാതകത്തിനാകുന്ന വിലവര്‍ദ്ധനയും രാസവളപ്രയോഗത്തിലൂടെ ഉണ്ടാകുന്ന പച്ചക്കറിയുടെ ഗുണമേക്കുറവും ഒരേ സമയം മറികടക്കാന്‍ പദ്ധതി സഹായിക്കും. വീടുകളില്‍ സ്ഥാപിക്കുന്ന ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റിന് മുടക്ക് മുതലിന്റെ വരെ സബ്സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാണ്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം ഓരോ കുടുംബത്തിനും കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക മാലിന്യ ...