ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് നിരവധി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്ക് മറ്റൊരു നൂതന ഗാര്‍ഹിക മാലിന്യസംസ്കരണ ബയോഗ്യാസ് പ്ലാൻ്റിന് രൂപം നല്‍കി. ഇന്ന് പ്രചാരത്തിലുള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകളില്‍ ഗ്യാസ് സംഭരണിയ്ക്കും ഡൈജസ്റ്ററിനും മദ്ധേ്യയുള്ള വിടവില്‍ കൊതുക് മുട്ടഇട്ട് പെരുകുന്നതായി കണ്ട് വരുന്നു. ഇതിനെ നശിപ്പിക്കാന്‍ നാലോ അഞ്ചോ തുള്ളി മണ്ണെണ്ണ പ്ലാൻ്റിൻ്റെ വശങ്ങളില്‍ ഒഴിച്ചു കൊടുത്താല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ കൊതുകിൻ്റെ ലാര്‍വകള്‍ നശിക്കുന്നതായി കണ്ടുവരുന്നു. വാട്ടര്‍ ജാക്കറ്റ് മാതൃകയിലുള്ള പ്ലാന്റുകളില്‍ വാട്ടര്‍ജാക്കറ്റില്‍ ഗപ്പി മീനുകളെ വളര്‍ത്തിയാലും കൊതുക് വ്യാപനം നിയന്ത്രിക്കുവാന്‍ കഴിയും. എന്നാല്‍ തിരക്കുപിടിച്ച ജീവിതചര്യകളില്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല.. ഇക്കാരണത്താല്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കൊതുകു വളരുമെന്നുള്ള അപഖ്യാതിയും പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ പോരായ്മകള്‍ പരിഹരിച്ചുകൊ...