ബയോടെക് ഒറ്റ നോട്ടത്തില്‍
1994 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബയോടെക്, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളും ഊര്‍ജ്ജ സംരക്ഷണ പരിപാടികളും സംസ്ഥാനത്തുടനീളം നേരിട്ട് നടപ്പാക്കി വരുന്നു. ജൈവോര്‍ജ്ജ പദ്ധതിയുടെയും ഇതര പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളുടെയും ഗവേഷണം, വികസനം, പരിശീലനം, ബോധവല്‍ക്കരണം, എക്സിബിഷനുകള്‍, പദ്ധതി സാധ്യതാ പഠനം, സാങ്കേതിക ഉപദേശം, പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായി നടത്തി വരുന്നു.
നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബയോടെക് മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജ ഉല്പാദനവുമായി ബന്ധപ്പെട്ട പതിനഞ്ചില്‍പരം കണ്ടുപിടുത്തങ്ങളും, നടത്തിയിട്ടുണ്ട്. ബയോടെക് വികസിപ്പിച്ചെടുത്ത വിവിധ മാതൃകയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റുകള്‍ ഏതുതരം ഭൂപ്രകൃതിക്കും അനുയോജ്യമാണ്.
വീടുകളിലെ മാലിന്യങ്ങളില്‍ നിന്നും പാചക വാതക ഉല്പാദനം, മാര്‍ക്കറ്റുകള്‍, അറവുശാലകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, കോണ്‍വെന്റുകള്‍, തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ മാലിന്യങ്ങളും മലിനജലവും, സംസ്കരിച്ച് വൈദ്യുതി ഉല്പാദനം തുടങ്ങിയ പദ്ധതികളും ബയോടെക് നടപ്പാക്കി വരുന്നു. ഈ പദ്ധതികള്‍ക്ക് സബ്സിഡിയും ബയോടെക്കില്‍ നിന്നും നല്‍കി വരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജൈവമാലിന്യ സംസ്ക്കരണ ജൈവോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നു. മാലിന്യ സംസ്കരണ പ്രശ്നം ഗുരുതരമായി നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിശോധന, പ്രോജക്ട് തയ്യാറാക്കല്‍, പദ്ധതി നടപ്പാക്കല്‍, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കല്‍ തുടങ്ങി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലവിധ സാങ്കേതിക സഹായവും ബയോടെക്കില്‍ നിന്നും ലഭിക്കുന്നു.
ബയോടെക് നടപ്പാക്കുന്ന പദ്ധതിയിന്‍കീഴില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാണ്.
Comments
Post a Comment