ബയോടെക് ഗാര്‍ഹിക പാചക വാതക പ്ലാന്റ് കവടിയാര്‍ കൊട്ടാരത്തിലും
ബയോടെക്കിന്റെ ഗാര്‍ഹിക പാചക വാതക പ്ലാന്റ് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തിലും സ്ഥാപിതമായി. ഗാര്‍ഹികമായി ദിനം പ്രതി ഉണ്ടാവുന്ന ജൈവ മാലിന്യത്തില്‍ നിന്നും പാചകത്തിനാവശ്യമായ പാചക വാതകം ഉല്പാദിപ്പിക്കുവാന്‍ ഈ പ്ലാന്റിന് കഴിയും. കഴിഞ്ഞ ആഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ലാന്റിന്റെ പ്രവര്‍ത്തനോല്‍ഘാടനം ഇപ്പോഴത്തെ രാജകുമാരനായ ശ്രീ. ആദിത്യ വര്‍മ്മ ഇളയരാജ നിര്‍വ്വഹിച്ചു. ജൂണ്‍ 24-ന് കൊട്ടാരത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസും, മറ്റ് ബയോടെക് പ്രതിനിധികളും പങ്കെടുത്തു. 4 കു.മീ. പാചക വാതക ഉല്പാദനശേഷിയുള്ള ബയോഗ്യാസ് പ്ലാന്റാണ് കൊട്ടാരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ആശംസകള്‍...
ReplyDeleteഎല്ലാ വായനക്കാര്‍ക്കും നന്ദി...
ReplyDeleteഇത് സാധാരണ ബയോ ഗ്യാസില്‍ നിന്നും വല്ല വ്യത്യാസമുണ്ടോ?
ReplyDeleteസാധാരണയായി ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിന് ബാക്ടീരിയ കള്‍ച്ചറിങ്ങ് അല്ലെങ്കില്‍ കന്നുകാലി ചാണകം എന്നിവയാണ് ഉപയോഗിക്കുന്നത്. ബയോടെക്ക് പ്ലാന്റ് ഏതുതരം ജൈവ മാലിന്യവും സംസ്കരിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ReplyDelete