പഴയകുന്നുമേല്‍ മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചു.

ബയോടെക്കിന്റെ സാങ്കേതിക സഹായത്താല്‍ പഴയ കുന്നുമ്മേല്‍ പബ്ലിക് മാര്‍കറ്റില്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് ബഹു. അഡ്വ. ശ്രീ. എ. സമ്പത്ത് എം.പി, ഉല്‍ഘാടനം ചെയ്തു. അഡ്വ. ശ്രീ. എന്‍ രാജന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബി.പി. മുരളി മുഖ്യ പ്രഭാഷണം നടത്തി.

പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ പ്ലാന്റില്‍ പ്രതിദിനം 250 കി.ഗ്രാം അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ സംസ്ക്കരിക്കുന്നതോടൊപ്പം ഇവിടുത്തെ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന അന്‍പതോളം സി.എഫ് ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. 3. കി.വി വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്പാദിപ്പിക്കുക. പ്ലാന്റിനോടനുബന്ധിച്ചുള്ള പ്രീ ഡൈജസ്റ്റര്‍, പ്രീ കണ്ടീഷണര്‍, ഗ്യാസ് ഫില്‍ട്ടര്‍, റീസയ്ക്ലിങ്ങ് പമ്പ് എന്നിവ പ്രവര്‍ത്തിക്കുവാനാവശ്യമായ വൈദ്യുതിയും പ്ലാന്റില്‍ നിന്നുതന്നെ ലഭ്യമാവുന്നു. മാലിന്യ സംസ്ക്കരണശേഷം പ്ലാന്റിനു പുറത്തു വരുന്ന ജലം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുനരുപയോഗം ചെയ്യാവുന്ന നൂതന പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി