ഉദയം‌പേരൂര്‍ സൌത്ത് മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ചു

ഉദയം‌പേരൂര്‍ സൌത്ത് മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ചു. പ്ലാന്റിന്റെ ഉല്‍ഘാടനം സൌത്ത് പറവൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു: ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ നിര്‍വ്വഹിച്ചു. ശ്രീ. കെ. ബാബു,‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉദയം‌പേരൂര്‍‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.കെ പ്രസാദ് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.എസ്. ഷൈല സ്വിച്ച് ഓണ്‍ കര്‍മ്മംനിര്‍വ്വഹിച്ചു.
ഉദയം‌പേരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ്‌ പ്ലാന്റ് നിര്‍മ്മിച്ചത്.‍ 5. കി.വി വൈദ്യുതിയാണ് ഈ പ്ലാന്റില്‍ ഉല്പാദിപ്പിക്കുക. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്ലാന്റ് തായ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ പദ്ധതിപ്രകാരം ബയോടെക് തയ്യാറാക്കിയ ഈ പ്ലാന്റിന് ഉദയം‌പേരൂര്‍ ഗ്രാമ പഞ്ചായത്തിന് 1.20 ലക്ഷം രൂപ സബ്സിഡിയും ലഭിക്കുന്നതാണ്.

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി