Posts

Showing posts from February, 2012

ബയോടെക് മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ വ്യാപകമാക്കും - ശ്രീ. വി. എസ്. ശിവകുമാര്‍

Image
തിരു അനുദിനം രൂക്ഷമായിക്കൊിരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിന് ബയോടെക് മാതൃകയിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ എല്ലാ കോര്‍പ്പറേഷനുകളിലും പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളിലും വ്യാപകമായി സ്ഥാപിക്കണമെന്ന് കേരള ഗതാഗത ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബയോടെക് സ്ഥാപിച്ച മാലിന്യ സംസ്ക്കരണ ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീകാര്യം മാര്‍ക്കറ്റില്‍ കഴിഞ്ഞ 7 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ബയോടെക് പ്ലാൻ്റുകള്‍ മാലിന്യ സംസ്ക്കരണത്തിനുള്ള അനുകരണീയ മാതൃകയാണെന്നും ഇത്തരം മാലിന്യ സംസ്ക്കരണ പദ്ധതികള്‍ പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായവും ബയോടെക് നല്‍കണമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എം.എല്‍.എ. ശ്രീമതി ജമീലപ്രകാഷും അഭിപ്രായപ്പെട്ടു. ബയോടെക് പ്ലാൻ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുതല്‍ ഏറ്റവും കുറഞ്ഞത് 5 വര്‍ഷക്കാലം ബയോടെക്കിന്റെ നേരിട്ടുള്ള സാങ്ക...