ബയോടെക് മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ വ്യാപകമാക്കും - ശ്രീ. വി. എസ്. ശിവകുമാര്‍
തിരു അനുദിനം രൂക്ഷമായിക്കൊിരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിന് ബയോടെക് മാതൃകയിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ എല്ലാ കോര്‍പ്പറേഷനുകളിലും പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളിലും വ്യാപകമായി സ്ഥാപിക്കണമെന്ന് കേരള ഗതാഗത ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബയോടെക് സ്ഥാപിച്ച മാലിന്യ സംസ്ക്കരണ ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീകാര്യം മാര്‍ക്കറ്റില്‍ കഴിഞ്ഞ 7 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ബയോടെക് പ്ലാൻ്റുകള്‍ മാലിന്യ സംസ്ക്കരണത്തിനുള്ള അനുകരണീയ മാതൃകയാണെന്നും ഇത്തരം മാലിന്യ സംസ്ക്കരണ പദ്ധതികള്‍ പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായവും ബയോടെക് നല്‍കണമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എം.എല്‍.എ. ശ്രീമതി ജമീലപ്രകാഷും അഭിപ്രായപ്പെട്ടു. ബയോടെക് പ്ലാൻ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുതല്‍ ഏറ്റവും കുറഞ്ഞത് 5 വര്‍ഷക്കാലം ബയോടെക്കിന്റെ നേരിട്ടുള്ള സാങ്കേതിക സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതായും ബയോടെക് പ്ലാൻ്റുകള്‍ 15 മുതല്‍ 20 വര്‍ഷക്കാലം വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ച ബയോടെക് ഡയറക്ടര്‍ ഡോ.എ. സജിദാസ് പറഞ്ഞു.
10 ലക്ഷം രൂപചെലവില്‍ കല്ലിയൂര്‍ പഞ്ചായത്തിലെ ശാന്തിവിള മാര്‍ക്കറ്റില്‍ സ്ഥാപിച്ച പ്ലാൻ്റില്‍ പ്രതിദിനം 250 കിലോഗ്രാം ജൈവ മാലിന്യങ്ങള്‍ ബയോമീഥനൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ക്കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്. പ്രതിദിനം 5 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് മാര്‍ക്കറ്റിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 50 സി.എഫ്.എൽ ലാമ്പുകളും പ്ലാൻ്റിനോടനുബന്ധിച്ചുള്ള യന്ത്രോപകരണങ്ങളും പ്രവര്‍ത്തിപ്പിച്ചു വരുന്നു. പ്ലാൻ്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 100 ലൈറ്റുകള്‍കൂടി സ്ഥാപിക്കാനും പഞ്ചായത്തിന് പദ്ധതിയു്ണ്ട് .
നിരവധി വിശിഷ്ട അതിഥികളുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി.കെ. ശൈലേഷ്കുമാര്‍ സ്വാഗതവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. റൂഫസ്ഡാനിയേല്‍ ആശംസയും പറഞ്ഞു.
Comments
Post a Comment