Posts

Showing posts from June, 2009

ബയോടെക് ഗാര്‍ഹിക പാചക വാതക പ്ലാന്റ് കവടിയാര്‍ കൊട്ടാരത്തിലും

Image
ബ യോടെക്കിന്റെ ഗാര്‍ഹിക പാചക വാതക പ്ലാന്റ് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തിലും സ്ഥാപിതമായി. ഗാര്‍ഹികമായി ദിനം പ്രതി ഉണ്ടാവുന്ന ജൈവ മാലിന്യത്തില്‍ നിന്നും പാചകത്തിനാവശ്യമായ പാചക വാതകം ഉല്പാദിപ്പിക്കുവാന്‍ ഈ പ്ലാന്റിന് കഴിയും. കഴിഞ്ഞ ആഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ലാന്റിന്റെ പ്രവര്‍ത്തനോല്‍ഘാടനം ഇപ്പോഴത്തെ രാജകുമാരനായ ശ്രീ. ആദിത്യ വര്‍മ്മ ഇളയരാജ നിര്‍‌വ്വഹിച്ചു. ജൂണ്‍ 24-ന് കൊട്ടാരത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസും, മറ്റ് ബയോടെക് പ്രതിനിധികളും പങ്കെടുത്തു. 4 കു.മീ. പാചക വാതക ഉല്പാദനശേഷിയുള്ള ബയോഗ്യാസ് പ്ലാന്റാണ് കൊട്ടാരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ബയോടെക് ഒറ്റ നോട്ടത്തില്‍

Image
1994 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബയോടെക്, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളും ഊര്‍ജ്ജ സംരക്ഷണ പരിപാടികളും സംസ്ഥാനത്തുടനീളം നേരിട്ട് നടപ്പാക്കി വരുന്നു. ജൈവോര്‍ജ്ജ പദ്ധതിയുടെയും ഇതര പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളുടെയും ഗവേഷണം, വികസനം, പരിശീലനം, ബോധവല്‍ക്കരണം, എക്സിബിഷനുകള്‍, പദ്ധതി സാധ്യതാ പഠനം, സാങ്കേതിക ഉപദേശം, പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായി നടത്തി വരുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബയോടെക് മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജ ഉല്പാദനവുമായി ബന്ധപ്പെട്ട പതിനഞ്ചില്‍പരം കണ്ടുപിടുത്തങ്ങളും, നടത്തിയിട്ടുണ്ട്. ബയോടെക് വികസിപ്പിച്ചെടുത്ത വിവിധ മാതൃകയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റുകള്‍ ഏതുതരം ഭൂപ്രകൃതിക്കും അനുയോജ്യമാണ്. വീടുകളിലെ മാലിന്യങ്ങളില്‍ നിന്നും പാചക വാതക ഉല്പാദനം, മാര്‍ക്കറ്റുകള്‍, അറവുശാലകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, കോണ്‍‌വെന്റുകള്‍, തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ മാലിന്യങ്ങളും മലിനജലവും, സംസ്കരിച്ച് വൈദ്യുതി ഉല്പാദനം തുടങ്ങിയ പദ്ധതികളും ബയോടെക് നടപ്പാക്കി വരുന്നു. ഈ പദ്ധതികള്‍ക്ക് സബ്സിഡിയും ബയോടെക്ക

മാലിന്യത്തില്‍ നിന്നും ജൈവോര്‍ജ്ജം : സന്ദേശം

Image
അ നുദിനം വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങളെ യഥാസമയം സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിയുമ്പോഴാണ് അത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി തീരുന്നത്. മാലിന്യത്തില്‍ നിന്നും ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഹൃസ്വകാല പ്രതിഭാസമാണെങ്കില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആഗോള താപ ഉയര്‍ച്ച പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മാലിന്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്ന നിസ്സംഗത നിറഞ്ഞ സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത തലമുറയുടെ ജീവിതം ഇതിലും ദുസ്സഹമായിത്തീരും. എന്തായിരിക്കണം മാലിന്യങ്ങളോടുള്ള സമീപനം. മാലിന്യങ്ങള്‍ എത്ര വേഗം സംസ്കരിക്കാന്‍ കഴിയുന്നോ അത്രയും ലഘുവായിരിക്കും മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിഹാരവും. അതിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്ത് തന്നെ അവ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത സംസ്കരണ പദ്ധതികളായിരിക്കും ഏറെ ഗുണകരം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുമിച്ച് കൂട്ടിക്കലര്‍ത്തിയ ശേഷം അവയെ തരം തിരിക്കുന്നതിനു പകരം, വ്യത്യസ്