ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.


വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് നിരവധി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്ക് മറ്റൊരു നൂതന ഗാര്‍ഹിക മാലിന്യസംസ്കരണ ബയോഗ്യാസ് പ്ലാൻ്റിന് രൂപം നല്‍കി. ഇന്ന് പ്രചാരത്തിലുള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകളില്‍ ഗ്യാസ് സംഭരണിയ്ക്കും ഡൈജസ്റ്ററിനും മദ്ധേ്യയുള്ള വിടവില്‍ കൊതുക് മുട്ടഇട്ട് പെരുകുന്നതായി കണ്ട് വരുന്നു. ഇതിനെ നശിപ്പിക്കാന്‍ നാലോ അഞ്ചോ തുള്ളി മണ്ണെണ്ണ പ്ലാൻ്റിൻ്റെ വശങ്ങളില്‍ ഒഴിച്ചു കൊടുത്താല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ കൊതുകിൻ്റെ ലാര്‍വകള്‍ നശിക്കുന്നതായി കണ്ടുവരുന്നു. വാട്ടര്‍ ജാക്കറ്റ് മാതൃകയിലുള്ള പ്ലാന്റുകളില്‍ വാട്ടര്‍ജാക്കറ്റില്‍ ഗപ്പി മീനുകളെ വളര്‍ത്തിയാലും കൊതുക് വ്യാപനം നിയന്ത്രിക്കുവാന്‍ കഴിയും. എന്നാല്‍ തിരക്കുപിടിച്ച ജീവിതചര്യകളില്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല.. ഇക്കാരണത്താല്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കൊതുകു വളരുമെന്നുള്ള അപഖ്യാതിയും പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഈ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ഏവര്‍ക്കും സ്വീകാര്യമായ കൊതുകു വളരാത്ത ഒരു പ്ലാൻ്റ്  രൂപ കല്പന ചെയ്യുന്നതിനുള്ള ഗവേഷണം ബയോടെക്ക് ഡയറക്ടര്‍ ഡോ. സജിദാസിൻ്റെ  നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിൻ്റെ  ഫലമായിട്ടാണ് നിലവിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റുകളെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുന്ന വിധത്തിലുള്ള ഒന്‍പത് മുഖ്യ സവിശേഷതകളോടു കുടിയ അതിനൂതന ഗാര്‍ഹിക മാലിന്യ സംസ്ക്കരണ പ്ലാൻ്റ്  രൂപകല്പന ചെയ്തത്. ഗാര്‍ഹിക മാലിന്യസംസ്കരണത്തിലൂടെ പാചക വാതകം ഉണ്ടാക്കാം എന്നതു കൂടാതെ ഈ ബയോടെക്ക് പ്ലാൻ്റില്‍ കൊതുകു വളരുന്നതിനുള്ള യാതൊരു സാഹചര്യവും ഇല്ല. കൂടാതെ ഇതേ വലുപ്പത്തിലുള്ള മറ്റ് പ്ലാൻ്റുകളെ അപേക്ഷിച്ച്  ശതമാനത്തില്‍ അധികം ബയോഗ്യാസ് ശേഖരിക്കാന്‍ കഴിയുന്ന വാതക സംഭരണിയാണ് പ്ലാൻ്റിലുള്ളത്. പ്ലാൻ്റില്‍ രൂപപ്പെടുന്ന ഉന്നതമര്‍ദ്ദം നിയന്ത്രിക്കുന്നതിനും വാതകം ഉന്നത മര്‍ദ്ദത്തില്‍ സ്റ്റൗവിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രതേ്യക സൗകര്യവും ഈ പ്ലാന്റിലുണ്ട് . പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാൻ്റുകള്‍ ഒരൂ സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് വാഹനങ്ങളില്‍ കൊണ്ടു പോകുവാന്‍ ധാരാളം സ്ഥല സൗകര്യം ആവശ്യമാണ് എന്നുള്ളതാണ് ഇവയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വ്യാപനത്തിന് പ്രധാന തടസ്സം . എന്നാല്‍ ബയോടെക്കിൻ്റെ പുതിയ പ്ലാൻ്റ്   ഒരു സാധാരണ ട്രക്കില്‍  എണ്ണം വരെ ഒറ്റ പ്രാവശ്യം ട്രാന്‍സ്പോര്‍ട്ട് ചെയ്യുവാന്‍ കഴിയും . എന്നാല്‍ സാധാരണ പ്ലാൻ്റുകളുടെ കാര്യത്തില്‍ ഇത്  എണ്ണം മാത്രമാണ്. ഈ  പ്ലാന്റിൻ്റെ പേറ്റൻ്റ്  രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഈ പ്ലാൻ്റ്  വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും ചെയ്തുകൊടുക്കാന്‍ ബയോടെക്ക് സന്നദ്ധമാണ്. ഇതിനുമുമ്പ് ബയോഗ്യാസ് പ്ലാൻ്റ്  സ്ഥാപിച്ചവര്‍ക്കും നിലവിലുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാൻ്റുകളെ കൊതുക് രഹിതപ്ലാൻ്റുകളാക്കി മാറ്റാനുള്ള സൗകര്യവും ബയോടെക് ഒരുക്കിയിട്ടുണ്ട്. ഈ പ്ലാന്റ് 0.5 ഘനമീറ്റര്‍ മുതല്‍ 6  ഘനമീറ്റര്‍ വരെ വിവധ വലുപ്പത്തില്‍ ലഭ്യമാണ്. ഒരു ഘന മീറ്റര്‍ പ്ലാന്റ് സ്ഥാപിച്ചാല്‍ പ്രതിദിനം 2 കിലോ ഗ്രാം ജൈവമാലിന്യങ്ങളും 20 മുതല്‍ 30  ലിറ്റര്‍ വരെ ജൈവാംശം അടങ്ങിയ മലിന ജലവും ഈ പ്ലാന്റില്‍ സംസ്കരിക്കാം. ഏകദേശം 50 ശതമാനം വരെ പാചക ആവശ്യത്തിനുള്ള ജൈവ വാതകം ഈ പ്ലാൻ്റില്‍ നിന്നും എല്ലാ ദിവസവും ഉത്പാദിപ്പിക്കാം. ഈ ഇനത്തില്‍ പ്രതിവര്‍ഷം 7200  രൂപയുടെ എല്‍.പി.ജി ലാഭിക്കാന്‍ കഴിയും. പ്ലാൻ്റില്‍ നിന്നും സംസ്ക്കരണം കഴിഞ്ഞ് പുറത്ത് വരുന്ന ജൈവ വളം പച്ചക്കറി കൃഷിക്കുപയോഗിച്ചാല്‍ മറ്റു രാസവളങ്ങളൊന്നും തന്നെ ഉപയോഗിക്കാതെ ഗുണമേയുള്ള പച്ചക്കറികള്‍ പ്ലാൻ്റ്  സ്ഥാപിക്കുന്ന ഓരോ വീട്ടിലും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. എല്ലാ വീടുകളിലും ഇത്തരം പ്ലാൻ്റുകള്‍ വ്യാപകമായാല്‍ ജൈവമാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുന്നത് പൂര്‍ണമായും നിയന്ത്രിക്കാം എന്നു മാത്രമല്ല പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ എല്‍.പി.ജി യുടേയും രാസവളത്തിൻ്റെയും ഉപയോഗം നിയന്ത്രിക്കുന്നതിനും സഹായകമാണ് ഈ ബയോടെക്ക് പ്ലാൻ്റ് . 

ഈ പ്ലാൻ്റ്  കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് ബയോടെക്കില്‍ ലഭ്യമാണ്. ഈ പ്ലാൻ്റ്  പരിശോധിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ഗുണഭോക്താക്കള്‍ക്കുവേണ്ടി  നവംബര്‍ 2 മുതല്‍ 15 വരെ ഒരാഴ്ചക്കാലത്തെ പ്രദര്‍ശനം തിരുവവന്തപുരത്ത വഴുതയ്ക്കാട് എം.പി. അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്കിൻ്റെ കേന്ദ്ര ഓഫിസില്‍ വെച്ച് നടത്തുന്നു. എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രദര്‍ശനം കാണാന്‍ അവസരം ലഭിക്കുന്നത്. വിശദവിവരങ്ങള്‍ +919446000771, +91944600904  എന്നീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് അനുയോജ്യമായ പദ്ധതികള്‍ ഏവരും അനേ്വഷിക്കുന്ന ഈ സാഹചര്യത്തില്‍ ബയോടെക്കിൻ്റെ ഈ നൂതന പ്ലാൻ്റ്  സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്ന കാര്യത്തില്‍ തെല്ലും സന്ദേഹമില്ല..




ഡോ. എ. സജിദാസ്

ഡയറക്ടര്‍, ബയോടെക്ക്.

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാൻ്റ്

ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി