ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി
ക്ലിഫ് ഹൗസില്‍ ജൈവ മാലിന്യ സംസ്കരണത്തിന് സ്ഥാപിച്ച ബയോടെക് പ്ലാൻ്റ് ഒക്ടോബര്‍ ന് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിദിനം 2 കിലോഗ്രാം ജൈവമാലിന്യങ്ങളും 20 മുതല്‍ 30 ലിറ്ററോളം മലിനജലവും സംസ്കരിച്ച് പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് ബയോടെക് പ്ലാൻ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജൈവവാതക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി മാലിന്യം സംസ്കരിക്കുന്നതിലൂടെ പ്രതിദിനം 2 കിലോഗ്രാം എല്‍.പി.ജി. ക്ക് തുല്യമായ അളവിലുള്ള 2 ഘനമീറ്റര്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റില്‍ നിന്നും, ലിറ്ററോളം ദ്രവ ജൈവവളവും ലഭിക്കുന്നു. ഇത് ക്ലിഫ് ഹൗസിലെ പച്ചക്കറി കൃഷിതോട്ടത്തില്‍ ജൈവവളമായി ഉപയോഗിക്കാന്‍ കഴിയും. പാചക വാതകത്തിനാകുന്ന വിലവര്‍ദ്ധനയും രാസവളപ്രയോഗത്തിലൂടെ ഉണ്ടാകുന്ന പച്ചക്കറിയുടെ ഗുണമേക്കുറവും ഒരേ സമയം മറികടക്കാന്‍ പദ്ധതി സഹായിക്കും. വീടുകളില്‍ സ്ഥാപിക്കുന്ന ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റിന് മുടക്ക് മുതലിന്റെ വരെ സബ്സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാണ്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം ഓരോ കുടുംബത്തിനും കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാന്‍ കഴിയും.
ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ചാല്‍ മാത്രമേ കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുള്ളൂ. ജൈവമാലിന്യ സംസ്കരണത്തിന് ഇപ്പോള്‍ നിലവിലുള്ള കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാൻ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് മാലിന്യ സംസ്കരണ പ്ലാൻ്റുകള്‍ സ്ഥാപിക്കാന്‍ സമീപപ്രദേശത്തുള്ള ജനങ്ങളുടെ എതിര്‍പ്പിന് കാരണമെന്നും പ്രവര്‍ത്തന മികവുതെളിയിച്ചിട്ടുള്ള നിരവധിമാതൃകകള്‍ ഇപ്പോള്‍ ലഭ്യമാണെന്നും ഇവയില്‍ ഏതെങ്കിലും മാതൃകയിലുള്ള പ്ലാൻ്റുകള്‍ സ്ഥാപിച്ച പ്രവര്‍ത്തന മികവ് തെളിയിച്ചാല്‍ ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കേന്ദ്രീകൃത പ്ലാന്റുകളോടൊപ്പം തന്നെ വികേന്ദ്രീകൃത പ്ലാൻ്റുകളും വ്യാപകമാക്കണമെന്നും വീടുകളില്‍ ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിച്ചാല്‍ ആ വീടുകളുടെ കെട്ടിടനികുതിയില്‍ ഇളവ് നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കുന്ന കാര്യം ഗവണ്‍മെൻ്റ് പരിഗണിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ജൈവ സംസ്കരണത്തിലൂടെ പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കാവുന്ന ഗാര്‍ഹിക ബയോഗ്യാസ് പ്ലാൻ്റുകള്‍ സ്ഥാപിക്കുന്നതിന് എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഡയറക്ടര്‍
ബയോടെക്
Comments
Post a Comment