Posts

Showing posts from April, 2015

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

Image
വീടുകളിലുണ്ടാകുന്ന അഴുകുന്ന മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, പഴം, മത്സ്യം, മാംസം മുതലായവയുടെ അവശിഷ്ടം തുടങ്ങിയവ യഥാസമയം പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിന് മുന്‍പു തന്നെ സംസ്‌കരിച്ച് പാചക വാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ചെലവു കുറഞ്ഞ പദ്ധതിയാണ് ഗാര്‍ഹികമാലിന്യ സംസ്‌കരണ ബയോഗ്യാസ് പദ്ധതി.  ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവവാതകം  LPGക്കും വിറകിനും പകരമായി പാചകത്തിന് ഉപയോഗിക്കാം. 5 അംഗങ്ങള്‍ ഉള്ള ഒരു വീട്ടിലെ മാലിന്യ സംസ്‌കരണത്തിലൂടെ ആ വീട്ടിലെ 50%ത്തില്‍ അധികം പാചകാവശ്യത്തിനുളള ജൈവവാതകം ദിനംപ്രതി ഉത്പാദിപ്പിക്കാം.  പാചക ഇന്ധനങ്ങള്‍ക്ക് അനുദിനം വിലക്കയറ്റം അനുഭവപ്പെടുന്ന ഇക്കാലത്ത് പാഴ് മാലിന്യങ്ങളെ പണമാക്കി മാറ്റാന്‍ ഉതകുന്ന ഏറ്റവും ലാഭകരമായ പദ്ധതി.