Posts

Showing posts from April, 2010

കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് ഉല്‍ഘാടനം ചെയ്തു.

Image
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വച്ച് ഏറ്റവും വലിയ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 28.03.2010 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ബഹു. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ഗുരുദാസന്‍ പ്ലാന്റ് ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു. മാലിന്യ സംസ്ക്കരണത്തിനായി കോഴഞ്ചേരി മാര്‍ക്കറ്റില്‍ 2007 ല്‍ സ്ഥാപിച്ച പ്ലാന്റിന് പുറമെയാണ് പുതിയ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും പഞ്ചായത്തിനെ വിമുക്തമാക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മ്മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്താണ് കോഴഞ്ചേരി. പുതിയ സംയോജിത മാലിന്യ സംസ്ക്കരണ പ്ലാന്റുകൂടി പ്രവര്‍ത്തനക്ഷമമായതോടെ രണ്ട് മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി മാറുകയാണ് കോഴഞ്ചേരി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാലിന്യങ്ങള്‍ പഞ്ചാ‍യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് പ്ലാന്റില്‍ എത്തിക്കുന്നത് ബയോടെക്ക് നേര