എം.എല്‍.എ ശ്രീ. കെ. മുരളീധരന്‍ മലിന്യ സംസ്ക്കരണത്തിന് ഉത്തമ മാത്യക. ഉറവിടത്തില്‍ തന്നെ മലിന്യ സംസ്ക്കരണം എന്ന മുദ്രാവാക്യവുമായി

ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്ക്കരണം എന്നാണ് ഗവണ്‍മെന്റിന്റെ മുദ്രാവാക്യം അത് ആദ്യം പ്രാവര്‍ത്തികമാക്കേണ്ടത് ജനപ്രതിനിധികളാണ്. കോര്‍പ്പറേഷനില്‍ നിന്നുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ സമ്മതപത്രം നല്‍കിയിരുന്നു. റെസിഡെന്‍സ് അസ്സോസ്സിയേഷന്‍സ് പ്രോഗ്രാമുകളിലും ഞാന്‍ പറഞ്ഞിരുന്നു, ഞാന്‍ വീട്ടില്‍ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട് എന്ന്. എന്നാല്‍ സമ്മതപത്രം കൊടുത്തിട്ടും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടികളും ഉണ്ടായില്ല. അതു കൊണ്ടു കാത്തിരുന്നില്ല. ഈ പ്ലാന്റ് സ്ഥാപിക്കാന്‍ ഏകദേശം 40,000/- രൂപ ആണ് ചിലവ്, സബ്സിഡി ഉണ്ട്. ജനപ്രതിനിധികള്‍ തന്നെ മാത്യുക കാണിക്കണം എന്ന് ഞാന്‍ തീരുമാനിചൂ. ഈ പ്ലാന്റ് സ്ഥാപിച്ച് ഇവിടുത്തെ മാലിന്യം ഇവിടെ തന്നെ സംസ്ക്കരിക്കുക മുന്‍പ് മാലിന്യം കുഴിച്ചിട്ടപ്പോള്‍ കിണറ്റില്‍ പുഴുക്കളെ കണ്ടു തുടങ്ങി. കുടിവെള്ളം മലിനമായി, അറിയാമല്ലോ? നഗരത്തില്‍ ഇത്തരത്തില്‍ പലവിധ പകര്‍ച്ചപനി, അസുഖങ്ങള്‍ എല്ലാം പകര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് കോര്‍പ്പറേഷനും, ഗവണ്മെന്റും ആയിട്ട് ഒട്ടും സഹകരിക്കാത്ത ഒരു സാഹചര്യം വന്നു.വിളപ്പില്‍ ശാലയിലെ പ്രശ്നം എ...