ബയോടെക് പ്ലാന്റുകൾ വ്യാപകമാക്കണം കേന്ദ്ര മന്ത്രി ഡോ. ശശിതരൂർ.

പറശ്ശാല മാർക്കറ്റിൽ തിരുവനന്തപുരം ബയൊടെക്കിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റിന്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോടെക് തിരുവനതപുരം കോർപറേഷനിലെ ശ്രീകാര്യം മാർക്കറ്റിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് കഴിഞ്ഞ 8 വര്ഷമായി കാര്യക്ഷമമായി പ്രവര്ത്തിക്കുന്നത് ഈ പദ്ധതിയുടെ ഗുണമേന്മക്ക് ഉദാഹരണമാണെന്നും ശ്രീകാര്യത്തും പറശ്ശാല ഗ്രാമ പഞ്ചായത്തിലും സ്ഥാപിച്ചത് പോലെ ബയോടെക് മാലിന്യ സംസ്കരണ പ്ലാന്റുകൾ തിരുവനന്തപുരം കോർപറേഷനിൽ വ്യാപകമാക്കിയാൽ ഇന്നുള്ള മാലിന്യ പ്രശനങ്ങൾക്ക് ഒരു ശ്വാശ്വത പരിഹാരം കാണാൻ കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിദിനം 500 കിലോഗ്രാം ജൈവ മാലിന്യം സംസ്ക്കരിച്ചു 75 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്. ഈ വൈദ്യുതി ഉപയോഗിച്ച് പ്ലാന്റിലെ യന്ത്ര ഭാഗങ്ങൾ പ്രവർത്തിപ്പിക്കുന്നത് കൂടാതെ മർക്കറ്റിനകത്തും പറശ്ശാല ജഗ്ക്ഷൻ വരെയുള്ള റോഡ് വക്കിലും 100 CFL വിളക്കുകൾ പ്രകാശിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്പ്പന ചെയ്തിരിക്കുന്നത്. അടുത്ത 5 വര്ഷത്തേക്ക് പ്ലാന്റിന്റെ പ്ര...