Posts

മറ്റൊരു ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത്ഘാടനം ചെയ്തു

Image
എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവ മാലിന്യ സംസ്ക്കരണത്തിനായി മറ്റൊരു പ്ലാൻ്റ്  കൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന തിരുവനന്തപുരത്തെ ബയോടെക്കിൻ്റെ സാങ്കേതിക സഹായത്തോടെ ആണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. ബയോടെക്കിൻ്റെ സാങ്കേതിക സഹായത്തോടെ മുനിസിപ്പാലിറ്റിയില്‍ മുന്‍പ്  സ്ഥാപിച്ച വിവിധ സംസ്ക്കരണ ശേഷിയുള്ള മൂന്ന് പ്ലാൻ്റുകളൂടെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ്, 300 കിലോഗ്രാം മാലിന്യ സംസ്ക്കരണ ശേഷിയുള്ള ഈ പുതിയ പ്ലാൻ്റിൻ്റെ പണി ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. ത്യക്കാക്കര മുനിസിപ്പാലിറ്റിയിലെ നാലാമത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റാണിത്. ഇതു കാക്കനാട്ടെ എന്‍.ജി.ഒ. ക്വാട്ടേഷ്സിനടുത്താണ് സ്ഥാപിച്ചിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി. ഐ. മുഹമ്മദലി 2013 ജനുവരി 30 ബുധന്‍ വൈകുന്നേരം 4 മണിക്ക് ഈ പ്ലാൻ്റ്  ഉദ്ഘാടനം ചെയ്തു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ലാൻ്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏ...

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

Image
വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് നിരവധി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്ക് മറ്റൊരു നൂതന ഗാര്‍ഹിക മാലിന്യസംസ്കരണ ബയോഗ്യാസ് പ്ലാൻ്റിന് രൂപം നല്‍കി. ഇന്ന് പ്രചാരത്തിലുള്ള ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകളില്‍ ഗ്യാസ് സംഭരണിയ്ക്കും ഡൈജസ്റ്ററിനും മദ്ധേ്യയുള്ള വിടവില്‍ കൊതുക് മുട്ടഇട്ട് പെരുകുന്നതായി കണ്ട് വരുന്നു. ഇതിനെ നശിപ്പിക്കാന്‍ നാലോ അഞ്ചോ തുള്ളി മണ്ണെണ്ണ പ്ലാൻ്റിൻ്റെ വശങ്ങളില്‍ ഒഴിച്ചു കൊടുത്താല്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ കൊതുകിൻ്റെ ലാര്‍വകള്‍ നശിക്കുന്നതായി കണ്ടുവരുന്നു. വാട്ടര്‍ ജാക്കറ്റ് മാതൃകയിലുള്ള പ്ലാന്റുകളില്‍ വാട്ടര്‍ജാക്കറ്റില്‍ ഗപ്പി മീനുകളെ വളര്‍ത്തിയാലും കൊതുക് വ്യാപനം നിയന്ത്രിക്കുവാന്‍ കഴിയും. എന്നാല്‍ തിരക്കുപിടിച്ച ജീവിതചര്യകളില്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല.. ഇക്കാരണത്താല്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കൊതുകു വളരുമെന്നുള്ള അപഖ്യാതിയും പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ പോരായ്മകള്‍ പരിഹരിച്ചുകൊ...

ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി

Image
ക്ലിഫ് ഹൗസില്‍ ജൈവ മാലിന്യ സംസ്കരണത്തിന് സ്ഥാപിച്ച ബയോടെക് പ്ലാൻ്റ്   ഒക്ടോബര്‍ ന് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം 2 കിലോഗ്രാം ജൈവമാലിന്യങ്ങളും 20 മുതല്‍ 30 ലിറ്ററോളം മലിനജലവും സംസ്കരിച്ച് പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്ന വിധത്തിലാണ് ബയോടെക് പ്ലാൻ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജൈവവാതക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി മാലിന്യം സംസ്കരിക്കുന്നതിലൂടെ പ്രതിദിനം 2 കിലോഗ്രാം എല്‍.പി.ജി. ക്ക് തുല്യമായ അളവിലുള്ള 2 ഘനമീറ്റര്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്റില്‍ നിന്നും,  ലിറ്ററോളം ദ്രവ ജൈവവളവും ലഭിക്കുന്നു. ഇത് ക്ലിഫ് ഹൗസിലെ പച്ചക്കറി കൃഷിതോട്ടത്തില്‍ ജൈവവളമായി ഉപയോഗിക്കാന്‍ കഴിയും. പാചക വാതകത്തിനാകുന്ന വിലവര്‍ദ്ധനയും രാസവളപ്രയോഗത്തിലൂടെ ഉണ്ടാകുന്ന പച്ചക്കറിയുടെ ഗുണമേക്കുറവും ഒരേ സമയം മറികടക്കാന്‍ പദ്ധതി സഹായിക്കും. വീടുകളില്‍ സ്ഥാപിക്കുന്ന ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റിന് മുടക്ക് മുതലിന്റെ  വരെ സബ്സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാണ്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം ഓരോ കുടുംബത്തിനും കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക മാലിന്യ ...

കേന്ദ്രീക്യത മാലിന്യ സംസ്ക്കരണത്തിന് ബയോടെക്കിന് ആസ്ട്ട്രേലിയന്‍ കമ്പനിയുമായി ധാരണാപത്രം.

Image
വിളപ്പില്‍ശാല പോലുള്ള കേന്ദ്രീകൃത മാലിന്യ നിക്ഷേപസ്ഥലങ്ങളിലെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും ഉണ്ടാകുന്ന വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ ശേഖരിച്ച് വൈദ്യുതിയാക്കി മാറ്റുന്ന ലാന്റ് ഫില്‍ ഗ്യാസ് എക്ട്രാക്ഷന്‍ പദ്ധതിക്ക് തിരുവനന്തപുരത്തെ ബയോടെക് ഇന്ത്യാ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും ആസ്ട്രേലിയയിലെ ഫെല്‍റിക് എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക, ആസ്ട്രേലിയ തുടങ്ങി നിരവധി ലാന്‍ഡ് ഫില്‍ പ്രോജക്ടുകള്‍ വിജയകരമായി നടപ്പാക്കിയ കമ്പനിയാണ് ഇന്ത്യയില്‍ ലാന്റ് ഫില്‍ ഗ്യാസ് റിക്കവറി പ്രോജക്ടില്‍ ബയോടെക്കുമായി കൈകോര്‍ക്കുന്നത്. ധാരണാപത്രം അനുസരിച്ച് ഫെല്‍റിക് ലാന്റ് ഫില്‍ ഗ്യാസ് പദ്ധതി ബയോടെക് ഇന്ത്യയില്‍ നടപ്പാക്കുമ്പോള്‍, ബയോടെക് വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കരണ ബയോഗ്യാസ് പദ്ധതി ഫെല്‍റിക് ആസ്ട്രേലിയയില്‍ നടപ്പാക്കും. കേരളത്തില്‍ വിളപ്പില്‍ശാല, ഞെളിയന്‍ പറമ്പ്, ബ്രഹ്മപുരം, ചേലോറ, ലാലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കുന്നു കൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരങ്ങള്‍ സമീപപ്രദേശ വാസ...

എം.എല്‍.എ ശ്രീ. കെ. മുരളീധരന്‍ മലിന്യ സംസ്ക്കരണത്തിന് ഉത്തമ മാത്യക. ഉറവിടത്തില്‍ തന്നെ മലിന്യ സംസ്ക്കരണം എന്ന മുദ്രാവാക്യവുമായി

Image
ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്ക്കരണം എന്നാണ് ഗവണ്‍മെൻ്റിൻ്റെ  മുദ്രാവാക്യം അത് ആദ്യം പ്രാവര്‍ത്തികമാക്കേണ്ടത് ജനപ്രതിനിധികളാണ്. കോര്‍പ്പറേഷനില്‍ നിന്നുള്ള പ്ലാൻ്റ്  സ്ഥാപിക്കാന്‍ സമ്മതപത്രം നല്‍കിയിരുന്നു. റെസിഡെന്‍സ് അസ്സോസ്സിയേഷന്‍സ് പ്രോഗ്രാമുകളിലും ഞാന്‍ പറഞ്ഞിരുന്നു, ഞാന്‍ വീട്ടില്‍ പ്ലാൻ്റ്  സ്ഥാപിക്കുന്നുണ്ട് എന്ന്. എന്നാല്‍ സമ്മതപത്രം കൊടുത്തിട്ടും കോര്‍പ്പറേഷൻ്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടികളും ഉണ്ടായില്ല. അതു കൊണ്ടു കാത്തിരുന്നില്ല. ഈ പ്ലാൻ്റ്  സ്ഥാപിക്കാന്‍ ഏകദേശം 40,000/- രൂപ ആണ് ചിലവ്, സബ്സിഡി ഉണ്ട്. ജനപ്രതിനിധികള്‍ തന്നെ മാത്യുക കാണിക്കണം എന്ന് ഞാന്‍ തീരുമാനിചൂ. ഈ പ്ലാ‍ൻ്റ്  സ്ഥാപിച്ച് ഇവിടുത്തെ മാലിന്യം ഇവിടെ തന്നെ സംസ്ക്കരിക്കുക, മുന്‍പ് മാലിന്യം കുഴിച്ചിട്ടപ്പോള്‍ കിണറ്റില്‍ പുഴുക്കളെ കണ്ടു തുടങ്ങി. കുടിവെള്ളം മലിനമായി, അറിയാമല്ലോ? നഗരത്തില്‍ ഇത്തരത്തില്‍ പലവിധ പകര്‍ച്ചപനി, അസുഖങ്ങള്‍ എല്ലാം പകര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് കോര്‍പ്പറേഷനും, ഗവണ്മെൻ്റുo ആയിട്ട് ഒട്ടും സഹകരിക്കാത്ത ഒരു സാഹചര്യം വന്ന...

ബയോടെക് മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ വ്യാപകമാക്കും - ശ്രീ. വി. എസ്. ശിവകുമാര്‍

Image
തിരു അനുദിനം രൂക്ഷമായിക്കൊിരിക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണത്തിന് ബയോടെക് മാതൃകയിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ എല്ലാ കോര്‍പ്പറേഷനുകളിലും പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളിലും വ്യാപകമായി സ്ഥാപിക്കണമെന്ന് കേരള ഗതാഗത ദേവസ്വം വകുപ്പു മന്ത്രി ശ്രീ. വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ബയോടെക് സ്ഥാപിച്ച മാലിന്യ സംസ്ക്കരണ ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശ്രീകാര്യം മാര്‍ക്കറ്റില്‍ കഴിഞ്ഞ 7 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ബയോടെക് പ്ലാൻ്റുകള്‍ മാലിന്യ സംസ്ക്കരണത്തിനുള്ള അനുകരണീയ മാതൃകയാണെന്നും ഇത്തരം മാലിന്യ സംസ്ക്കരണ പദ്ധതികള്‍ പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായവും ബയോടെക് നല്‍കണമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എം.എല്‍.എ. ശ്രീമതി ജമീലപ്രകാഷും അഭിപ്രായപ്പെട്ടു. ബയോടെക് പ്ലാൻ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുതല്‍ ഏറ്റവും കുറഞ്ഞത് 5 വര്‍ഷക്കാലം ബയോടെക്കിന്റെ നേരിട്ടുള്ള സാങ്ക...

ഏഷ്യന്‍ ഡവലപ്മെൻ്റ് ബാങ്ക് വിദഗ്തര്‍ ബയോടെക്ക് പ്ലാൻ്റ് സന്ദര്‍ശിച്ചു

Image
തിരു സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് പഠനം നടത്തുന്നതിന് ഏഷ്യന്‍ ഡവലപ്മെൻ്റ് ബാങ്കിൻ്റ്  സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ്  വിദഗ്ധര്‍ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ സന്ദര്‍ശിക്കുകയുായി. ഇത്തരത്തില്‍ തിരുവനന്തപുരത്തെ ബയോടെക്കിൻ്റ് സാങ്കേതിക സഹായത്തോടെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാൻ്റും സംഘം സന്ദര്‍ശിക്കുകയുായി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്ലാൻ്റ്  യാതൊരുവിധ പരിസര മലിനീകരണവും ഉണ്ടാക്കുന്നില്ലന്ന് സംഘം വിലയിരുത്തി. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ ആ ദിവസം തന്നെ സംസ്കരിക്കുന്ന ...