കരവാരം പഞ്ചായത്തില്‍ ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാന്റ് ഉല്‍ഘാടനം ചെയ്തു
ബയൊടെക്കിന്റെ സാങ്കേതിക സഹായത്താല്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉല്പാദന പ്ലാന്റിന്റെ ഉല്‍ഘാടനം ഒക്ടോബര്‍ 13ന് വൈകുന്നേരം 3 മണിക്ക് കരവാരം വഞ്ചിയൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു. മന്ത്രി. ശ്രീ പാലോളി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. ശ്രീ. എന്‍. രാജന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വഞ്ചിയൂര്‍ മാര്‍കറ്റില്‍ സ്ഥാപിച്ച ബയോടെക് മാതൃകയിലുള്ള പ്ലാന്റുകള്‍ കേരളത്തില്‍ വ്യാപകമായി സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി ബയോടെക് ഡയറക്ടറോട് ആരായുകയുണ്ടായി. പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും സ്വന്തം നിലയില്‍ മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും കരവാരം പഞ്ചായത്ത് മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് പരിശ്രമിക്കണമെന്നും മന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഈ പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി പൂര്‍ണ്ണമായ തോതില്‍ പ്രയോജനപ്പെ...