ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉത് ഘാടനം ചെയ്തു. .

Xr¡m-¡c ap\n-kn-¸m-en-än-bn amen-\y-kw-kvI-c-W-¯n-\mbn Hcp ¹mâp-IqSn {]hÀ¯\ kÖ-am-bn.. tI{µ ]mc-¼-tcy-Xc DuÀÖ-a-{´m-e-b-¯nsâ hnhn[ ssPthmÀÖ ]²-Xn-IÄ \S-¸m-¡n-h-cp¶ Xncp-h-\-´-]p-cs¯ _tbm-sS-¡nsâ klm-b-t¯m-sS-bmWv ]²Xn ]qÀ¯n-bm-bn-cn-¡p-¶-Xv. F³. Pn. H tIzmÀt«gvkv tjm¸nwKv tImw¹-Ivkn\p kao-]-¯mbn \nÀ½n-¨n-cn-¡p¶ ssPh-am-en-\y-kw-kvI-cW sshZypXn DXv]m-Z-\-¹mâv AXym-[p-\nI kmt¦-XnI kwhn-[m-\-§-tfm-sS-bmWv _tbm-sSIv \nÀ½n-¨n-cn-¡p-¶-Xv. 22-þ01-þ2011 i\n-bmgvN cmhnse 10 aWn¡v ap\n-kn-¸Â sNbÀam³ ]n. sF. apl-½-Zmen ¹mânsâ HutZym-KnI DXvLm-S\w \nÀÆ-ln-¨p. _tbm-sSIv Ub-d-IvSÀ tUm. F. kPn-Zmkv dnt¸m-d«v Ah-X-cn-¸n-¨p. 19 e£w cq] sNe-hn-emWv ]²Xn ]qÀ¯o-I-cn-¨n-cn-¡p-¶-Xv. ¹mâv {]hÀ¯\w Bcw-`n-¡p-¶-tXmsS {]Xn-Zn\w 300 Intem{Kmw ssPh-am-en-\y-§-fpw, aen-\-P-ehpw ]cn-k-c-a-en-eo-I-cWw IqSmsX {]Ir-Xn-¡n-W-§n-b-co-Xn-bn kwkvI-cn-¡p-¶-tXm-tSm¸w 5 sI. hn. sshZypXn DXv]m-Zn-¸n-¡m³ Ign-bp-sa-¶XmWv ¹mânsâ {][m\ khn-ti-j-X. ¹mân \n¶v DXv]m-Zn-¸n-¡p¶ sshZypXn D]-tbm-Kn¨v ¹mân\p kao-]s¯ tjm¸nwKv tImw¹-Ivknepw ]cn-k-c{]tZi-§-fnepambn 70 kn. F^v. FÂ. em¼p-IÄ {]Im-in-¸n-¡m\pw km[n-¡pw. amen-\y-kw-kvI-c-W-¯n-\p-tijw ssPh-hm-XI ¹mân \n¶v ]pd-¯p-h-cp¶ Pew ¹mânsâ {]hÀ¯-\-¯n\v ]p\-cp-]-tbmKw sN¿p¶Xn\v Bh-iy-amb ]²-Xnbpw Bhn-jvI-cn-¨n-«p-­v. CXv ¹mân \n¶pw ]pd-t¯¡p hcp¶ aen\Pe-¯n-sâ Hgp¡v XS-bm-\pw, ¹mâpw ]cn-k-chpw ipNn-bmbn \ne-\nÀ¯m\pw klm-bn-¡p-¶p.

Im¡-\mSv hntÃ-tPm-^o-kn\p kao]w tdmUn-t\mSv tNÀ¶p-Øm-]n-¨n-cn-¡p¶ ¹mânsâ {]hÀ¯\w s]mXp P\-§Ä¡v t\cn«v I­v a\-Ên-em-¡p-¶-Xn\pw amen-\y-kw-kvI-c-W-s¯-¡p-dn¨v icn-bmb Ah-t_m[w D­m-¡n-sb-Sp-¡m\pw ]cym-]vX-amb hn[¯n-emWv ]²Xn cq]-IÂ]\ sNbvXn-cn-¡p-¶vXv. amen-\yw-aqew Zpcn-X-a-\p-`hn-¡p¶ Xt±-i -kz-bw-`cW Øm]-\-§Ä¡v Hcp amXr-I-bm-¡m-hp¶ Cu ]²Xn FÃm {Kma-]-©m-b-¯p-I-fnepw, ap\n-kn-¸m-en-än-I-fnepw hym]-I-ambn \S-¸m-¡n-bm C¶v \mw A`n-ap-Jo-I-cn-¡p¶ amen-\y{]iv\-§-fn \n¶pw Hcp imizX ]cn-lmcw ImWm-³ Ign-bpw. CXn-t\m-S-Iw-Xs¶ kwØm-\s¯ 60-þÂ]cw {Kma-]-©m-b-¯p-I-fn C¯-c-¯n-epÅ ¹mâp-IÄ Øm]n¨ _tbm-sS-¡nsâ ]²-Xn-Isf tI{µ ]mc-¼-tcy-Xc DuÀÖ-a-{´m-ebw AwKo-I-cn-¨-Xm-I-bm _tbm-sS-¡nsâ kmt¦-XnI klm-b-t¯msS Øm]n-¡p¶ ¹mâp-IÄ¡v tI{µ kÀ¡m-cn \n¶pw k_vkn-Unbpw e`n-¡p-¶p. C¯-c-¯n Xr¡m-¡c ap\n-kn-¸m-en-än¡v 1.20 e£w cq] k_vknUn e`n-¡pw. Ct¸mÄ DXvLm-S\w sN¿p¶ ¹mâp-Iq-SmsX C¯-c-¯n c­v ¹mâp-IÄIqSn Xr¡m-¡c ap\n-kn-¸m-en-än-bn \nÀ½mWw ]qÀ¯n-bmbn hcn-I-bm-Wv. Xt±ikzbw `cW Øm]-\-§-fp-ambn kl-I-cn¨v _tbm-sSIv kwØm-\¯pw ]pd¯pw KmÀln-I-am-en-\y-kw-kvI-cW ¹mâp-Ifpw Øm]n-¨p-h-cp-¶p. Xt±-i-kz-bw-`-cW Øm]-\-§Ä¡v ssPh-hm-XI ]²Xn hoSp-I-fn-epw, s]mXp-Øm-]-\-§-fnepw \S-¸m-¡p-¶-Xn-\m-h-iy-amb amXrIm t{]mP-IvSp-I-fpw, aäv kmt¦-XnI klm-b-§fpw _tbm-sSIv \ÂIn-h-cp-¶p. ]²-Xn-I-fpsS hni-Z-hn-h-c-§Ä¡v Xncp-h-\-´-]pcw hgp-X-¡mSv, Fw. ]n. A¸³ tdmUn-epÅ _tbm-sS-¡nsâ tI{µ Hm^o-kp-ambn _Ô-s¸-Sp-I. t^m¬ : 0471---þ2332179, 23121909, 9446000960.


Comments

  1. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ മാലിന്യസംസ്കരണത്തിനായി ഒരു പ്ളാന്റുകൂടി പ്രവര്‍ത്തന സജ്ജമായി.. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ വിവിധ ജൈവോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിന്റെ സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തിയായിരിക്കുന്നത്. എന്‍. ജി. ഒ ക്വോര്‍ട്ടേഴ്സ് ഷോപ്പിംഗ് കോംപ്ളക്സിനു സമീപത്തായി നിര്‍മ്മിച്ചിരിക്കുന്ന ജൈവമാലിന്യസംസ്കരണ വൈദ്യുതി ഉത്പാദനപ്ളാന്റ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബയോടെക് നിര്‍മ്മിച്ചിരിക്കുന്നത്. 22-01-2011 ശനിയാഴ്ച രാവിലെ 10 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഐ. മുഹമ്മദാലി പ്ളാന്റിന്റെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് റിപ്പോറട്ട് അവതരിപ്പിച്ചു. 19 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്ളാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രതിദിനം 300 കിലോഗ്രാം ജൈവമാലിന്യങ്ങളും, മലിനജലവും പരിസരമലിലീകരണം കൂടാതെ പ്രകൃതിക്കിണങ്ങിയരീതിയില്‍ സംസ്കരിക്കുന്നതോടോപ്പം 5 കെ. വി. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്ളാന്റിന്റെ പ്രധാന സവിശേഷത. പ്ളാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്ളാന്റിനു സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സിലും പരിസരപ്രദേശങ്ങളിലുമായി 70 സി. എഫ്. എല്‍. ലാമ്പുകള്‍ പ്രകാശിപ്പിക്കാനും സാധിക്കും. മാലിന്യസംസ്കരണത്തിനുശേഷം ജൈവവാതക പ്ളാന്റില്‍ നിന്ന് പുറത്തുവരുന്ന ജലം പ്ളാന്റിന്റെ പ്രവര്‍ത്തനത്തിന് പുനരുപയോഗം ചെയ്യുന്നതിന് ആവശ്യമായ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇത് പ്ളാന്റില്‍ നിന്നും പുറത്തേക്കു വരുന്ന മലിനജലത്തിന്റെ ഒഴുക്ക് തടയാനും, പ്ളാന്റും പരിസരവും ശുചിയായി നിലനിര്‍ത്താനും സഹായിക്കുന്നു.

    കാക്കനാട് വില്ലേജോഫീസിനു സമീപം റോഡിനോട് ചേര്‍ന്നുസ്ഥാപിച്ചിരിക്കുന്ന പ്ളാന്റിന്റെ പ്രവര്‍ത്തനം പൊതു ജനങ്ങള്‍ക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും മാലിന്യസംസ്കരണത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാക്കിയെടുക്കാനും പര്യാപ്തമായ വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്ന്ത്. മാലിന്യംമൂലം ദുരിതമനുഭവിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയാക്കാവുന്ന ഈ പദ്ധതി എല്ലാ ഗ്രാമപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും വ്യാപകമായി നടപ്പാക്കിയാല്‍ ഇന്ന് നാം അഭിമുഖീകരിക്കുന്ന മാലിന്യപ്രശ്നങ്ങളില്‍ നിന്നും ഒരു ശാശ്വത പരിഹാരം കാണാന്‍ കഴിയും. ഇതിനോടകംതന്നെ സംസ്ഥാനത്തെ 60-ല്‍പരം ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരത്തിലുള്ള പ്ളാന്റുകള്‍ സ്ഥാപിച്ച ബയോടെക്കിന്റെ പദ്ധതികളെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം അംഗീകരിച്ചതാകയാല്‍ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്ന പ്ളാന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സബ്സിഡിയും ലഭിക്കുന്നു. ഇത്തരത്തില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് 1.20 ലക്ഷം രൂപ സബ്സിഡി ലഭിക്കും. ഇപ്പോള്‍ ഉത്ഘാടനം ചെയ്യുന്ന പ്ളാന്റുകൂടാതെ ഇത്തരത്തില്‍ രണ്ട് പ്ളാന്റുകള്‍കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ബയോടെക് സംസ്ഥാനത്തും പുറത്തും ഗാര്‍ഹികമാലിന്യസംസ്കരണ പ്ളാന്റുകളും സ്ഥാപിച്ചുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജൈവവാതക പദ്ധതി വീടുകളിലും, പൊതുസ്ഥാപനങ്ങളിലും നടപ്പാക്കുന്നതിനാവശ്യമായ മാതൃകാ പ്രോജക്ടുകളും, മറ്റ് സാങ്കേതിക സഹായങ്ങളും ബയോടെക് നല്‍കിവരുന്നു. പദ്ധതികളുടെ വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം വഴുതക്കാട്, എം. പി. അപ്പന്‍ റോഡിലുള്ള ബയോടെക്കിന്റെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0471-2332179, 23121909, 9446000960.
    (This is the matter in the above post)

    ReplyDelete

Post a Comment

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി