ഒരു ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത് ഘാടനം ചെയ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവമാലിന്യ സംസ്കരണത്തിനായി മറ്റൊരു പ്ലാൻ്റുകൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പരേ്യതര ഊര്‍ജ്ജമന്ത്രാലയത്തിൻ്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച 250 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റിൻ്റെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ്, 500 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള ഇൗ പുതിയ പ്ലാന്റിൻ്റെ പണി ഇപ്പോള്‍ രാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നാമത്തെ മാലിന്യ സംസ്കരണപ്ലാൻ്റാണിത്. തൃക്കാക്കര എം.എല്‍.എ. ശ്രീ. ബന്നിബഹനാന്‍ 2011 ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 10:30 മണിക്കു ഈ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി.ഐ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ലാൻ്റിനും അനുബ...