കേന്ദ്രീക്യത മാലിന്യ സംസ്ക്കരണത്തിന് ബയോടെക്കിന് ആസ്ട്ട്രേലിയന്‍ കമ്പനിയുമായി ധാരണാപത്രം.
വിളപ്പില്‍ശാല പോലുള്ള കേന്ദ്രീകൃത മാലിന്യ നിക്ഷേപസ്ഥലങ്ങളിലെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും ഉണ്ടാകുന്ന വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ ശേഖരിച്ച് വൈദ്യുതിയാക്കി മാറ്റുന്ന ലാന്റ് ഫില്‍ ഗ്യാസ് എക്ട്രാക്ഷന്‍ പദ്ധതിക്ക് തിരുവനന്തപുരത്തെ ബയോടെക് ഇന്ത്യാ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും ആസ്ട്രേലിയയിലെ ഫെല്‍റിക് എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക, ആസ്ട്രേലിയ തുടങ്ങി നിരവധി ലാന്‍ഡ് ഫില്‍ പ്രോജക്ടുകള്‍ വിജയകരമായി നടപ്പാക്കിയ കമ്പനിയാണ് ഇന്ത്യയില്‍ ലാന്റ് ഫില്‍ ഗ്യാസ് റിക്കവറി പ്രോജക്ടില്‍ ബയോടെക്കുമായി കൈകോര്‍ക്കുന്നത്. ധാരണാപത്രം അനുസരിച്ച് ഫെല്‍റിക് ലാന്റ് ഫില്‍ ഗ്യാസ് പദ്ധതി ബയോടെക് ഇന്ത്യയില്‍ നടപ്പാക്കുമ്പോള്‍, ബയോടെക് വികസിപ്പിച്ചെടുത്ത മാലിന്യ സംസ്കരണ ബയോഗ്യാസ് പദ്ധതി ഫെല്‍റിക് ആസ്ട്രേലിയയില്‍ നടപ്പാക്കും.
കേരളത്തില്‍ വിളപ്പില്‍ശാല, ഞെളിയന്‍ പറമ്പ്, ബ്രഹ്മപുരം, ചേലോറ, ലാലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കുന്നു കൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരങ്ങള്‍ സമീപപ്രദേശ വാസികള്‍ക്ക് എന്നും ദുരിദം മാത്രമേ നല്‍കുന്നുള്ളൂ. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ലാന്റ് ഫില്‍ ഗ്യാസ് റിക്കവറി സിസ്റ്റം തികച്ചും പര്യാപ്തമാണ്. ഇതിനായി കുന്നുകൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരങ്ങളെ പൂര്‍ണ്ണമായും പ്രതേ്യകതരം ജിയോ ടെക്സ്റ്റയില്‍ കൊണ്ട് മൂടുന്നു. ഇതില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്ന വിഷവാതകങ്ങളെ പ്രതേ്യക പൈപ്പുകള്‍വഴി ശേഖരിച്ച് ശുദ്ധീകരിച്ച് വൈദ്യുതിയാക്കി മാറ്റുന്നതാണ് സാങ്കേതിക വിദ്യ. മാലിന്യ കൂമ്പാരങ്ങള്‍ അന്തരീക്ഷവുമായി ബന്ധമില്ലാത്ത അവസ്ഥയില്‍ ആയിരിക്കുന്നതിനാല്‍ മഴവെള്ളം മാലിന്യ കൂമ്പാരത്തിലേയ്ക്ക് ഊര്‍ന്നിറങ്ങി സമീപത്തുള്ള ജല സ്രോതസ്സുകളിലേക്ക് വ്യാപിക്കുന്നില്ല. ഇതിനാല്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുണ്ടാകുന്ന ജലമലിനീകരണം വളരെ കുറവായിരിക്കും. ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്ന എല്ലാ ഡംമ്പിഗ്യാഡുകളിലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ പരിസര മലിനീകരണം പൂര്‍ണമായും ഒഴിവാക്കാം എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. പുതുതായി മാലിന്യനിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശാസ്ത്രീയമായരീതിയിലുള്ളതും ജലവായു മലിനീകരണം ഇല്ലാത്തതും നൂതനവുമായ ലാന്റ്ഫില്‍ രൂപകല്‍പ്പനചെയ്ത് നല്‍കുന്നതിനുള്ള പദ്ധതിയും ബയോടെക്കില്‍ ലഭ്യമാണ്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ തുടങ്ങി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലാന്റ്ഫില്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ എല്ലാ വിധ സാങ്കേതിക സഹായവും തിരുവനന്തപുരത്ത് ബയോടെക്, പി.ബി. നമ്പര്‍ , എം.പി. അപ്പന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 14. ഫോണ്‍ - 0471 - 2332179, 2321909 ല്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്.
Comments
Post a Comment