മാലിന്യം ശാപമല്ല, അവസരമാണ്: ബയോഗ്യാസ് വഴി ഹരിതഭാവി സൃഷ്ടിക്കാം
ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy, International Consultant – Biogas, Waste Management & Sustainable Development)
ലോകപരിസ്ഥിതി ദിനം ഓരോ വർഷവും നമ്മെ ഓർമിപ്പിക്കുന്നു – പ്രകൃതിയുമായി നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെപ്പറ്റിയുള്ള ചിന്തയുടെയും പ്രതികരണത്തിന്റെയും ദിനമാണിത്. എന്നാൽ BIOTECH INDIA പോലുള്ള സ്ഥാപനങ്ങൾക്ക്, പരിസ്ഥിതി സംരക്ഷണവും അതിലൂടെയുള്ള സുസ്ഥിര വികസനവും ദൈനംദിന ദൗത്യങ്ങളാണ്.
31 വർഷമായി, ഞങ്ങൾ ജൈവമാലിന്യത്തെ അതിന്റെ യാഥാർത്ഥ്യ രൂപത്തിൽ കാണുന്നു – അതായത്, ജൈവമാലിന്യമൊരു പ്രശ്നമല്ല, ഒരു വിഭവമാണ്. അതിനെ ബയോഗ്യാസ് ആയി മാറ്റുമ്പോൾ അതിന്റെ മൂല്യവും ഉപയോഗവും ഗണ്യമായി ഉയരുന്നു.
മാലിന്യവും കാലാവസ്ഥാ മാറ്റവും – ആഗോള വെല്ലുവിളികൾ
ഇന്നത്തെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഭക്ഷ്യമാലിന്യവും പച്ചക്കറിക്കച്ചവട മാലിന്യവും സമൂഹത്തിൻറെ ഏറ്റവും വലിയ തലവേദനയായി മാറിയിട്ടുണ്ട്. ജൈവമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ അത് വിഘടിക്കുമ്പോൾ മീഥെയിൻ എന്ന അത്യന്തം ഹാനികരമായ ഹരിതഗൃഹ വാതകം പുറത്ത് വിടുന്നു.
അതിനൊപ്പം, മാലിന്യങ്ങൾ വെള്ളവും മണ്ണും മലിനമാക്കുകയും, രോഗങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം അനേകം കുടുംബങ്ങൾ ഇപ്പോഴും LPG, വിറക്, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളെ ആശ്രയിച്ചാണ് പാചകം ചെയ്യുന്നത്.
ബയോ ഗ്യാസ് – ഹരിത ഊർജ്ജ ഉത്പാദന പരിപാടിയുടെ മുഖ്യപങ്കാളി
ബയോ ഗ്യാസ് അഥവാ ജൈവവാതകം ജൈവ മാലിന്യങ്ങൾ വായു ഇല്ലാത്ത സാഹചര്യത്തിൽ വിഘടിപ്പിച്ചുണ്ടാകുന്ന ശുദ്ധമായ, പുതുക്കാനാകുന്ന ഊർജ്ജമാണ്. ഇതിൽ നിന്നുള്ള വാതകം പാചകത്തിനും വൈദ്യുതിയ്ക്കും ഉപയോഗിക്കാം.
ബയോ ഗ്യാസിന്റെ പ്രധാന ഗുണങ്ങൾ
- ഹരിതഗൃഹ വാതകങ്ങൾ കുറക്കുന്നു.
- മാലിന്യ നിർമ്മാർജനം ഉറവിടത്തിലും സാദ്ധ്യമാക്കുന്നു
- ഹരിത ഇന്ധന ലഭ്യത ഉറപ്പാക്കുന്നു
- ജൈവകൃഷിക്ക് സഹായകമായ വളം നൽകുന്നു
- ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുന്നു
- തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
BIOTECH INDIA – മൂന്ന് പതിറ്റാണ്ടിന്റെ വൈദഗ്ധ്യം .
സുസ്ഥിര വികസനവും കാലാവസ്ഥാ സംരക്ഷണവും ലക്ഷ്യമാക്കി, പ്രാദേശികതയെ മുൻനിർത്തിയുള്ള സാങ്കേതികവിദ്യകളും പരിശീലനങ്ങളും ഞങ്ങൾ ഒരുക്കുന്നു.
വ്യത്യസ്ത മേഖലകളിലേക്ക് അനുയോജ്യമായ ബയോഗ്യാസ് പ്ലാന്റുകൾ ബയോടെക് ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ പ്രധാനമായും വീട്ടുപയോഗത്തിനുള്ള പ്ലാന്റുകൾ , മാർക്കറ്റുകളും സ്ഥാപനങ്ങളും ഉപയോഗിക്കാവുന്ന വലിയ ബയോഗ്യാസ് പ്ലാൻറ്കൾ, മുനിസിപ്പാലിറ്റികൾക്കായി വികസിപ്പിച്ച സെൻട്രലൈസ്ഡ് സിസ്റ്റങ്ങൾ, സ്കൂൾ, ഹോസ്റ്റൽ, ആശുപത്രി എന്നെവിടങ്ങളിലെ ജൈവാവശിഷ്ടങ്ങൾ സംസ്കരിക്കാവുന്ന ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയാണ്.
ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുന്ന ബയോ ഗ്യാസ്
നിരവധി പട്ടണങ്ങളിലെ കുടുംബങ്ങൾ പാചക ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന പെട്രോളിയം ഗ്യാസ് (എൽ പി ജി ) ഉപയോഗം 50 ശതമാനത്തിൽ അധികം കുറയ്ക്കുന്നതിനും സ്വന്തം നിലയിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനും ആരംഭിച്ചിരിക്കുന്നു.
നിരവധി ഗ്രാമങ്ങളിലെ കുടുംബങ്ങൾ പാചകത്തിനായി ഉപയോഗിച്ചിരുന്ന വിറക് ഉപേക്ഷിച്ച് അവരുടെ അടുക്കള മാലിന്യം ഉപയോഗിച്ചാണ് പാചക ഇന്ധനം ഉണ്ടാക്കുന്നത്.
50-ൽ അധികം മൽസ്യ -പച്ചക്കറി മാർക്കറ്റുകൾ, ദിവസേന കുന്നു കൂടിയിരുന്ന ജൈവ മാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നു.
നിരവധി സ്കൂളുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് ഉല്പാദിപ്പിച്ച് പാചകം ചെയ്യുകയും, അത് ഉപയോഗിച്ച് വളം ഉണ്ടാക്കി അവയുടെ പച്ചക്കറി കൃഷി തോട്ടത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.
ബയോ ഗ്യാസ് – SDG ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന് ഗണ്യമായ പങ്ക് വഹിക്കുന്നു.
ബയോ ഗ്യാസ് സാങ്കേതികവിദ്യ UNITED NATIONS Sustainable Development Goals (SDGs)-നുമായി നേരിട്ടും ബന്ധപ്പെടുന്നു. ആകെ 17 ഗോളുകളിൽ 16 ഗോളുകളുടെയും പൂർത്തീകരണത്തിന് ബയോഗ്യാസ് പദ്ധതി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ലോക പരിസ്ഥിതി ദിനം – പ്രവർത്തനത്തിലേക്ക് മുന്നോട്ടു പോവാം.
ഈ ലോക പരിസ്ഥിതി ദിനത്തിൽ, BIOTECH INDIA എല്ലാ പൗരന്മാരെയും, വിദ്യാർത്ഥികളെയും, സ്ഥാപനങ്ങളെയും, പഞ്ചായത്ത് സ്ഥാപനങ്ങളെയും ആഹ്വാനം ചെയ്യുന്നു:
ജൈവമാലിന്യം വേർതിരിച്ച് സംഭരിക്കുക
ചെറിയ ബയോ ഗ്യാസ് പ്ലാന്റ് വീടുകൾക്ക് ഏറ്റവും യോജിച്ചതാണ്
കോളനികൾ, സ്കൂൾ, മാർക്കറ്റ് തുടങ്ങിയവയിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക
ഗവൺമെന്റിന്റെ ജൈവമാലിന്യ സംസ്കരണ പദ്ധതികളുമായി സഹകരിക്കുക
യുവാക്കൾക്ക് ഇതിന് ആവശ്യമായ പരിശീലനവും തൊഴിലവസരവുമൊരുക്കുക
ഭാവിയിലേക്ക് മുന്നോട്ടുള്ള വഴികൾ
ബയോ ഗ്യാസ് സാങ്കേതികവിദ്യ അടുത്ത ദശകങ്ങളിൽ നെറ്റ്-സീറോ ഉദ്ദേശ്യങ്ങൾ, കാർബൺ കുറവ്, വേഗതയേറിയ നഗരവികസനം എന്നിവ കൈവരിക്കാൻ വലിയ പങ്കുവഹിക്കും. BIOTECH INDIA, ജൈവ മാലിന്യത്തിൽ അടിസ്ഥാനമിട്ട ഹരിത ഊർജ്ജ ഉത്പാദന പദ്ധതികൾ ലോകമാകെ വ്യാപിപ്പിക്കുന്നതിനായി സർക്കാർ, എൻജിഒ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിക്കുകയാണ്.
മാറ്റത്തിന്റെ തുടക്കം നമ്മളായിരിക്കട്ടെ
ഈ ലോക പരിസ്ഥിതി ദിനത്തിൽ, മാലിന്യത്തെ പ്രശ്നമല്ല, അവസരമായി കാണാൻ നമ്മൾ പഠിക്കണം. ഓരോ അടുക്കളയിൽ നിന്നും ഓരോ മാർക്കറ്റിൽ നിന്നും ആരംഭിക്കാവുന്ന ബയോ ഗ്യാസ് സാങ്കേതികവിദ്യ നമുക്ക് ശുദ്ധമായ ഭാവി സമ്മാനിക്കും.
നമുക്ക് മാലിന്യത്തെ ശുദ്ധ ഊർജ്ജത്തിലേക്ക് മാറ്റാം.
നമുക്ക് ശുദ്ധമായ ലോകം കെട്ടിപ്പടുക്കാം..
നമുക്ക് അതിനായുള്ള തുടക്കം ഇന്ന് തന്നെ ആരംഭിക്കാം!
ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy, International Consultant – Biogas, Waste Management & Sustainable Development)
Comments
Post a Comment