Posts

ഒരു ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത് ഘാടനം ചെയ്യപ്പെട്ടു.

Image
എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവമാലിന്യ സംസ്കരണത്തിനായി മറ്റൊരു പ്ലാൻ്റുകൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പരേ്യതര ഊര്‍ജ്ജമന്ത്രാലയത്തിൻ്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച 250 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റിൻ്റെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ്, 500 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള ഇൗ പുതിയ പ്ലാന്റിൻ്റെ പണി ഇപ്പോള്‍ രാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നാമത്തെ മാലിന്യ സംസ്കരണപ്ലാൻ്റാണിത്. തൃക്കാക്കര എം.എല്‍.എ. ശ്രീ. ബന്നിബഹനാന്‍ 2011  ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 10:30 മണിക്കു ഈ പ്ലാൻ്റ്  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി.ഐ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ലാൻ്റിനും അനുബ...

ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉത് ഘാടനം ചെയ്തു. .

Image
തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ മാലിന്യസംസ്കരണത്തിനായി ഒരു പ്ലാൻ്റ് കൂടി പ്രവര്‍ത്തന സജ്ജമായി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിൻ്റെ വിവിധ ജൈവോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിൻ്റെ സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തിയായിരിക്കുന്നത്. എന്‍. ജി. ഒ ക്വോര്‍ട്ടേഴ്സ് ഷോപ്പിംഗ് കോംപ്ളക്സിനു സമീപത്തായി നിര്‍മ്മിച്ചിരിക്കുന്ന ജൈവമാലിന്യസംസ്കരണ വൈദ്യുതി ഉത്പാദന പ്ലാ ൻ്റ്  അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ബയോടെക് നിര്‍മ്മിച്ചിരിക്കുന്നത്. 22-01-2011 ശനിയാഴ്ച രാവിലെ 10 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഐ. മുഹമ്മദാലി പ്ലാൻ്റി ൻ്റെ  ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് റിപ്പോറട്ട് അവതരിപ്പിച്ചു. 19 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്ലാ ൻ്റ്  പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രതിദിനം 300 കിലോഗ്രാം ജൈവമാലിന്യങ്ങളും, മലിനജലവും പരിസരമലിലീകരണം കൂടാതെ പ്രകൃതിക്കിണങ്ങിയരീതിയില്‍ സംസ്കരിക്കുന്നതോടോപ്പം 5 കെ. വി. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്ലാൻ്റി ൻ്റെ  പ്രധാന സവിശേഷത...

കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു.

Image
സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വച്ച് ഏറ്റവും വലിയ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 28.03.2010 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ബഹു. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. പി.കെ. ഗുരുദാസന്‍ പ്ലാൻ്റ്  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്ക്കരണത്തിനായി കോഴഞ്ചേരി മാര്‍ക്കറ്റില്‍ 2007 ല്‍ സ്ഥാപിച്ച പ്ലാൻ്റിന് പുറമെയാണ് പുതിയ പ്ലാൻ്റ്  നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും പഞ്ചായത്തിനെ വിമുക്തമാക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതിന് കേന്ദ്ര സര്‍ക്കാരിൻ്റെ  നിര്‍മ്മല്‍ പുരസ്ക്കാരം നേടിയ പഞ്ചായത്താണ് കോഴഞ്ചേരി. പുതിയ സംയോജിത മാലിന്യ സംസ്ക്കരണ പ്ലാൻ്റുകൂടി പ്രവര്‍ത്തനക്ഷമമായതോടെ രണ്ട് മാലിന്യ സംസ്ക്കരണ പ്ലാൻ്റുകള്‍ സ്ഥാപിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി മാറുകയാണ് കോഴഞ്ചേരി. പ്ലാൻ്റിൻ്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാലിന്യങ്ങള്‍ പഞ്ചാ‍യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് പ്ലാൻ്റില്‍ എത്തിക്കുന്ന...

ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരമറ്റം മാര്‍ക്കറ്റില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു.

Image
പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മാലിന്യ സംസ്ക്കരണ മാര്‍ഗ്ഗങ്ങളേക്കുറിച്ച് എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും ആലോചിക്കുന്ന സമയത്താണ്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാമത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ട് മാതൃകയാവുന്നത്. 2010 ഫെബ്രുവരി  നാലാം തീയതി കാഞ്ഞിരമറ്റം മാര്‍ക്കറ്റില്‍ സംയോജിത മാലിന്യ സംസ്ക്കരണ വൈദ്യുതി പ്ലാൻ്റ്  പ്രവര്‍ത്തനമാരംഭിച്ചതോടെ, രണ്ട് മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റുകള്‍ സ്ഥാപിച്ച എറണാകുളം ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തെന്ന ബഹുമതിക്ക് അര്‍ഹമാവുകയാണ് ആമ്പല്ലൂര്‍. മാലിന്യ നിര്‍മ്മാര്‍ജനം നമ്മുടെ സമൂഹത്തില്‍ സങ്കീര്‍ണമായ ഒരു പ്രശ്നമായി മാറുന്നതിനും വളരെ മുന്‍പ് തന്നെ സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്താണ് ആമ്പല്ലൂര്‍. ഗുരുതരമായ പരിസര മലിനീകരണമുണ്ടാക്കുന്ന ജൈവ മാലിന്യങ്ങളെ ഉല്‍ഭവ സ്ഥാനത്തു വച്ച് തന്നെ സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2007ല്‍ അരയങ്കാവ് മാര്‍ക്കറ്റില്‍ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ്  സ്ഥാപിച്ചത്. ഈ പ്ലാൻ്റ്  ഇന്നും കാര്യക്ഷമമ...

കരവാരം പഞ്ചായത്തില്‍ ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

Image
ബയൊടെക്കിൻ്റെ സാങ്കേതിക സഹായത്താല്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഒക്ടോബര്‍ 13ന് വൈകുന്നേരം 3 മണിക്ക് കരവാരം വഞ്ചിയൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു. മന്ത്രി. ശ്രീ പാലോളി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. ശ്രീ. എന്‍. രാജന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വഞ്ചിയൂര്‍ മാര്‍കറ്റില്‍ സ്ഥാപിച്ച ബയോടെക് മാതൃകയിലുള്ള പ്ലാൻ്റുകള്‍ കേരളത്തില്‍ വ്യാപകമായി സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി ബയോടെക് ഡയറക്ടറോട് ആരായുകയുണ്ടായി. പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും സ്വന്തം നിലയില്‍ മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും കരവാരം പഞ്ചായത്ത് മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാൻ്റുകള്‍ സ്ഥാപിച്ച് മാലിന്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് പരിശ്രമിക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഈ പ്ലാൻ്റിൻ്റെ പ്രവര്‍ത്തന ശേഷി പൂര്‍ണ്ണമായ തോതില്‍ പ്രയോജനപ്പെടു...

ഉദയം‌പേരൂര്‍ സൗത്ത് മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാൻ്റ് സ്ഥാപിച്ചു

Image
ഉദയം‌പേരൂര്‍ സൗത്ത് മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാൻ്റ്  സ്ഥാപിച്ചു. പ്ലാൻ്റിൻ്റെ ഉദ്ഘാടനം സൗത്ത് പറവൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു: ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ നിര്‍വ്വഹിച്ചു. ശ്രീ. കെ. ബാബു,‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉദയം‌പേരൂര്‍‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.കെ പ്രസാദ് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.എസ്. ഷൈല സ്വിച്ച് ഓണ്‍ കര്‍മ്മംനിര്‍വ്വഹിച്ചു. ഉദയം‌പേരൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ്‌ പ്ലാൻ്റ്   നിര്‍മ്മിച്ചത്.‍ 5. കി.വി വൈദ്യുതിയാണ് ഈ പ്ലാൻ്റില്‍ ഉല്പാദിപ്പിക്കുക. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്ലാൻ്റ്  തായ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിൻ്റെ പദ്ധതിപ്രകാരം ബയോടെക് തയ്യാറാക്കിയ ഈ പ്ലാൻ്റിന് ഉദയം‌പേരൂര്‍ ഗ്രാമ പഞ്ചായത്തിന് 1.20 ലക്ഷം രൂപ സബ്സിഡിയും ലഭിക്കുന്നതാണ്.

പഴയകുന്നുമേല്‍ മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിച്ചു.

ബയോടെക്കിൻ്റെ സാങ്കേതിക സഹായത്താല്‍ പഴയ കുന്നുമ്മേല്‍ പബ്ലിക് മാര്‍കറ്റില്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ്  ബഹു. അഡ്വ. ശ്രീ. എ. സമ്പത്ത് എം.പി, ഉല്‍ഘാടനം ചെയ്തു. അഡ്വ. ശ്രീ. എന്‍ രാജന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബി.പി. മുരളി മുഖ്യ പ്രഭാഷണം നടത്തി. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ പ്ലാൻ്റില്‍ പ്രതിദിനം 250 കി.ഗ്രാം അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ സംസ്ക്കരിക്കുന്നതോടൊപ്പം ഇവിടുത്തെ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന അന്‍പതോളം സി.എഫ് ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. 3. കി.വി വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്പാദിപ്പിക്കുക. പ്ലാൻ്റിനോടനുബന്ധിച്ചുള്ള പ്രീ ഡൈജസ്റ്റര്‍, പ്രീ കണ്ടീഷണര്‍, ഗ്യാസ് ഫില്‍ട്ടര്‍, റീസയ്ക്ലിങ്ങ് പമ്പ് എന്നിവ പ്രവര്‍ത്തിക്കുവാനാവശ്യമായ വൈദ്യുതിയും പ്ലാൻ്റില്‍ നിന്നുതന്നെ ലഭ്യമാവുന്നു. മാലിന്യ സംസ്ക്കരണശേഷം പ്ലാൻ്റിനു പുറത്തു വരുന്ന ജലം പ്ലാൻ്റിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുനരുപ...