Posts

കരവാരം പഞ്ചായത്തില്‍ ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു

Image
ബയൊടെക്കിൻ്റെ സാങ്കേതിക സഹായത്താല്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഒക്ടോബര്‍ 13ന് വൈകുന്നേരം 3 മണിക്ക് കരവാരം വഞ്ചിയൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു. മന്ത്രി. ശ്രീ പാലോളി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. ശ്രീ. എന്‍. രാജന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വഞ്ചിയൂര്‍ മാര്‍കറ്റില്‍ സ്ഥാപിച്ച ബയോടെക് മാതൃകയിലുള്ള പ്ലാൻ്റുകള്‍ കേരളത്തില്‍ വ്യാപകമായി സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി ബയോടെക് ഡയറക്ടറോട് ആരായുകയുണ്ടായി. പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും സ്വന്തം നിലയില്‍ മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്നും കരവാരം പഞ്ചായത്ത് മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പ്ലാൻ്റുകള്‍ സ്ഥാപിച്ച് മാലിന്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് പരിശ്രമിക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ഈ പ്ലാൻ്റിൻ്റെ പ്രവര്‍ത്തന ശേഷി പൂര്‍ണ്ണമായ തോതില്‍ പ്രയോജനപ്പെടു...

ഉദയം‌പേരൂര്‍ സൗത്ത് മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാൻ്റ് സ്ഥാപിച്ചു

Image
ഉദയം‌പേരൂര്‍ സൗത്ത് മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി പ്ലാൻ്റ്  സ്ഥാപിച്ചു. പ്ലാൻ്റിൻ്റെ ഉദ്ഘാടനം സൗത്ത് പറവൂര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ബഹു: ഫിഷറീസ് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. എസ്. ശര്‍മ്മ നിര്‍വ്വഹിച്ചു. ശ്രീ. കെ. ബാബു,‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഉദയം‌പേരൂര്‍‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.കെ പ്രസാദ് സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.എസ്. ഷൈല സ്വിച്ച് ഓണ്‍ കര്‍മ്മംനിര്‍വ്വഹിച്ചു. ഉദയം‌പേരൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ്‌ പ്ലാൻ്റ്   നിര്‍മ്മിച്ചത്.‍ 5. കി.വി വൈദ്യുതിയാണ് ഈ പ്ലാൻ്റില്‍ ഉല്പാദിപ്പിക്കുക. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്ലാൻ്റ്  തായ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിൻ്റെ പദ്ധതിപ്രകാരം ബയോടെക് തയ്യാറാക്കിയ ഈ പ്ലാൻ്റിന് ഉദയം‌പേരൂര്‍ ഗ്രാമ പഞ്ചായത്തിന് 1.20 ലക്ഷം രൂപ സബ്സിഡിയും ലഭിക്കുന്നതാണ്.

പഴയകുന്നുമേല്‍ മാര്‍ക്കറ്റില്‍ ബയോടെക് ഖര ജൈവ മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിച്ചു.

ബയോടെക്കിൻ്റെ സാങ്കേതിക സഹായത്താല്‍ പഴയ കുന്നുമ്മേല്‍ പബ്ലിക് മാര്‍കറ്റില്‍ നിര്‍മ്മിച്ച ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ്  ബഹു. അഡ്വ. ശ്രീ. എ. സമ്പത്ത് എം.പി, ഉല്‍ഘാടനം ചെയ്തു. അഡ്വ. ശ്രീ. എന്‍ രാജന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബി.പി. മുരളി മുഖ്യ പ്രഭാഷണം നടത്തി. പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ പ്ലാൻ്റില്‍ പ്രതിദിനം 250 കി.ഗ്രാം അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ സംസ്ക്കരിക്കുന്നതോടൊപ്പം ഇവിടുത്തെ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന അന്‍പതോളം സി.എഫ് ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. 3. കി.വി വൈദ്യുതിയാണ് ഇത്തരത്തില്‍ ഉല്പാദിപ്പിക്കുക. പ്ലാൻ്റിനോടനുബന്ധിച്ചുള്ള പ്രീ ഡൈജസ്റ്റര്‍, പ്രീ കണ്ടീഷണര്‍, ഗ്യാസ് ഫില്‍ട്ടര്‍, റീസയ്ക്ലിങ്ങ് പമ്പ് എന്നിവ പ്രവര്‍ത്തിക്കുവാനാവശ്യമായ വൈദ്യുതിയും പ്ലാൻ്റില്‍ നിന്നുതന്നെ ലഭ്യമാവുന്നു. മാലിന്യ സംസ്ക്കരണശേഷം പ്ലാൻ്റിനു പുറത്തു വരുന്ന ജലം പ്ലാൻ്റിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുനരുപ...

അമ്പൂരി ഗ്രാമ പഞ്ചായത്തില്‍ ബയോടെക് വൈദ്യുതി ഉത്പാദന പ്ലാൻ്റ്

Image
തിരുവനന്തപുരത്തെ അമ്പൂരി ഗ്രാമപഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുവേണ്ടി അമ്പൂരി മാര്‍കറ്റ് പരിസരത്ത് അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ വേര്‍തിരിച്ച് സംസ്കരിക്കുന്നതിനായി അമ്പൂരി ഗ്രാമ പഞ്ചായത്ത് ബയോടെക്കിൻ്റെ സാങ്കേതിക സഹായത്തോടെ ഖരമാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാൻ്റ്  സ്ഥാപിച്ചു. പ്ലാൻ്റിൻ്റെ ഉദ്ഘാടനം 2009 ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിറയക്കോട് വിജയൻ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസ്സിഡൻ്റ്  ഡി.ജി. രത്നകുമാര്‍ നിര്‍വ്വഹിച്ചു. വൈദ്യുതി ഉത്പാദിപ്പിച്ച് മാലിന്യ സംസ്കരണത്തില്‍ സമ്പൂര്‍ണത കൈവരിക്കുകയാണ് അമ്പൂരി പഞ്ചായത്ത്. 8 ലക്ഷം രൂപ ചെലവാക്കിയാണ് ഈ പദ്ധതി നടപ്പാക്കിയത്. പ്രതിദിനം 250 കിലോ വരെ, അഴുകുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം അമ്പൂരി മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 20 സി. എഫ്.എൽ ലാമ്പുകള്‍ കത്തിക്കുകയും ചെയ്യും. വേഗത്തില്‍ ജീര്‍ണ്ണിക്കുന്ന മാലിന്യങ്ങളെ ബയോ മീതനൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംസ്കരിക്കുന്നത...

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

Image
പാലിൻ്റെ ദൈനംദിന ഉപഭോഗവും ഉല്പാദനവും തമ്മില്‍ താരതമ്മ്യം ചെയ്തു നോക്കിയാല്‍ ഉല്പാദനം ഉപഭോഗത്തേക്കാള്‍ കുറവാണെന്ന് കാണാം. ഇതുകൊണ്ടാണ് അന്യ സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പാല്‍ നമ്മുടെ സംസ്ഥാനത്തില്‍ യഥേഷ്ടം വിപണനം ചെയ്യപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല് ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന കാര്യം ശ്രദ്ധേയമാണ്. അനുദിനം വര്‍ദ്ധിക്കുന്ന കാലീത്തീറ്റ വിലയും പുല്ലിൻ്റെയും, വൈക്കോലിൻ്റെയും ദൌര്‍ലഭ്യതയും മറ്റ് പരിപാലന ചിലവുകളും കാരണം കേരളത്തില്‍ കന്നുകാലി വളര്‍ത്തല്‍ ചിലവേറിയതായി മാറിക്കൊണ്ടിരിക്കുന്നു. ലഭ്യമായ പാലിൻ്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ കന്നുകാലി പരിപാലനം പലപ്പോഴും ലാഭകരമല്ല. കന്നുകാലി വളര്‍ത്തലില്‍ പാല് ഉല്പാദനത്തോടൊപ്പം ലഭിക്കുന്ന ചാണകം മുഖ്യമായും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വളമായി ഉപയോഗിച്ചുവരുന്നു. നല്ലൊരു അണുനാശിനി കൂടിയായ ചാണകം ഗ്രാമ പ്രദേശങ്ങളില്‍ പ്രാചീന കാലം മുതല്‍ക്കേ വീടുകള്‍ മെഴുകി വൃത്തിയാക്കുന്നതിന് ഉപയോഗിച്ചുവരുന്നു. ഭാരതത്തില്‍ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് വടക്കേ ഇന്‍ഡ്യയില്‍ ഗ്രാമ വാസികള്‍ കന്നുകാലി ചാണകം ഉണക്കി ചാണക വറളി...

ബയോടെക് ഗാര്‍ഹിക പാചക വാതക പ്ലാൻ്റ് കവടിയാര്‍ കൊട്ടാരത്തിലും

Image
ബയോടെക്കിൻ്റെ ഗാര്‍ഹിക പാചക വാതക പ്ലാൻ്റ്  തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തിലും സ്ഥാപിതമായി. ഗാര്‍ഹികമായി ദിനം പ്രതി ഉണ്ടാവുന്ന ജൈവ മാലിന്യത്തില്‍ നിന്നും പാചകത്തിനാവശ്യമായ പാചക വാതകം ഉല്പാദിപ്പിക്കുവാന്‍ ഈ പ്ലാൻ്റിന് കഴിയും. കഴിഞ്ഞ ആഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ലാൻ്റിൻ്റെ പ്രവര്‍ത്തനോല്‍ഘാടനം ഇപ്പോഴത്തെ രാജകുമാരനായ ശ്രീ. ആദിത്യ വര്‍മ്മ ഇളയരാജ നിര്‍‌വ്വഹിച്ചു. ജൂണ്‍ 24-ന് കൊട്ടാരത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ ബയോടെക് ഡയറക്ടര്‍ ശ്രീ. എ. സജിദാസും, മറ്റ് ബയോടെക് പ്രതിനിധികളും പങ്കെടുത്തു. 4 കു.മീ. പാചക വാതക ഉത്പാദനശേഷിയുള്ള ബയോഗ്യാസ് പ്ലാൻ്റാണ് കൊട്ടാരത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ബയോടെക് ഒറ്റ നോട്ടത്തില്‍

Image
1994 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബയോടെക്, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിൻ്റെ പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളും ഊര്‍ജ്ജ സംരക്ഷണ പരിപാടികളും സംസ്ഥാനത്തുടനീളം നേരിട്ട് നടപ്പാക്കി വരുന്നു. ജൈവോര്‍ജ്ജ പദ്ധതിയുടെയും ഇതര പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളുടെയും ഗവേഷണം, വികസനം, പരിശീലനം, ബോധവല്‍ക്കരണം, എക്സിബിഷനുകള്‍, പദ്ധതി സാധ്യതാ പഠനം, സാങ്കേതിക ഉപദേശം, പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജസ്വലമായി നടത്തി വരുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബയോടെക് മാലിന്യങ്ങളില്‍ നിന്നും ഊര്‍ജ്ജ ഉത്പാദനവുമായി ബന്ധപ്പെട്ട പതിനഞ്ചില്‍പരം കണ്ടുപിടുത്തങ്ങളും, നടത്തിയിട്ടുണ്ട്. ബയോടെക് വികസിപ്പിച്ചെടുത്ത വിവിധ മാതൃകയിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകള്‍ ഏതുതരം ഭൂപ്രകൃതിക്കും അനുയോജ്യമാണ്. വീടുകളിലെ മാലിന്യങ്ങളില്‍ നിന്നും പാചക വാതക ഉത്പാദനം, മാര്‍ക്കറ്റുകള്‍, അറവുശാലകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, കോണ്‍‌വെൻ്റുകള്‍, തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ മാലിന്യങ്ങളും മലിനജലവും, സംസ്കരിച്ച് വൈദ്യുതി ഉല്പാദനം തുടങ്ങിയ പദ്ധതികളും ബയോടെക് നടപ്പാക്കി വരുന്നു. ഈ പദ്ധതികള്‍ക്ക് സബ്സിഡിയും ബയോടെക്ക...